തിരുവനന്തപുരം ∙ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇത്തവണ പങ്കെടുക്കാൻ കേരളം മുടക്കുക 10 കോടി രൂപ. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.
സാമ്പത്തിക ഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിരഞ്ഞെടുത്തിരുന്നു.
ഇവർക്കു മുൻകൂറായി 3 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജിഎസ്ടി കൂടാതെ 6.8 കോടി രൂപ ചെലവാകുമെന്ന് ഫിക്കി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു മുൻകൂറായി 3 കോടി നൽകുന്നത്.
മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നതരും ഉൾപ്പെടുന്ന സംഘമാകും ദാവോസിനു പോവുക. ഈ മാസം 19 മുതൽ 23 വരെയാണു സമ്മേളനം.
കഴിഞ്ഞവർഷവും കേരളം പങ്കെടുത്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

