കൊച്ചി ∙ ഡിസംബർ–ജനുവരി സീസണിൽ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ. റിസോർട്ടുകളും ഹോട്ടലുകളും മാത്രമല്ല ഹോം സ്റ്റേകളും ഇക്കുറി താരങ്ങളാണ്.
ക്ലാസിഫൈഡും അല്ലാത്തതുമായ ഹോം സ്റ്റേകൾ സഞ്ചാരികൾ നേരത്തേ ബുക്ക് ചെയ്യുന്നു. വടക്കേ അറ്റം വരെ പശ്ചിമഘട്ട
മലനിരകളിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഹോംസ്റ്റേ വിപ്ലവം
കേരളമാകെ 6000 ഹോംസ്റ്റേകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പക്ഷേ ഇവയിൽ ടൂറിസം വകുപ്പ് ക്ലാസിഫിക്കേഷൻ (സിൽവർ, ഗോൾഡ്, ഡയമണ്ട്) ഉള്ളവ 1800 മാത്രം.
കോവിഡ് കാലത്തിനു മുൻപ് 320 ഹോംസ്റ്റേകൾ മാത്രം ഉണ്ടായിരുന്നതാണ് ഇത്രയും പെരുകിയത്. ഇവിടങ്ങളിൽ മിക്കവാറും ഉടമസ്ഥ കുടുംബം താമസിക്കാറില്ല.
ഭക്ഷണം ഓൺലൈനിൽ വരുത്തുന്നതാവും.
ക്ലാസിഫൈഡ് ഹോംസ്റ്റേകൾക്കു തമ്മിൽ നെറ്റ്വർക്കിങ് ഉള്ളതിനാൽ ഒരിടത്തു മുറി ഇല്ലെങ്കിൽ മറ്റൊരിടത്തേക്കു സഞ്ചാരികളെ നയിക്കുന്നു. ഇങ്ങനെ 53 ഡെസ്റ്റിനേഷനുകളിൽ ഹോംസ്റ്റേ സൊസൈറ്റിക്ക് (ഹാറ്റ്സ്) കമ്മിറ്റികളും ഓൺലൈൻ ഗ്രൂപ്പുകളുമുണ്ട്.
ഡെസ്റ്റിനേഷനുകൾ കൂടുന്നു
തിരുവനന്തപുരം, കൊച്ചി, കുട്ടനാട്, മൂന്നാർ എന്ന പഴയ സമവാക്യം മാറി കേരളമാകെ പുതിയ കേന്ദ്രങ്ങൾ രൂപമെടുത്തിട്ടുണ്ട്.
കണ്ണൂർ പ്രമുഖ ടൂറിസം കേന്ദ്രമായി വളർന്നു. ആദികടലായിയും പറശിനിക്കടവും ഉദാഹരണം.
പക്ഷേ പശ്ചിമഘട്ടമാണ് കൂടുതൽ പോപ്പുലർ. മൂന്നാറിനും വയനാടിനും പുറമേ, കാന്തല്ലൂർ, വട്ടവട, കൊട്ടക്കാമ്പൂർ, മറയൂർ, പാഞ്ചാലിമേട്, കാൽവരി മൗണ്ട്… വർക്കലയും മുഴപ്പിലങ്ങാടും പോലെ ബീച്ച് കേന്ദ്രങ്ങളും മൺറോതുരുത്ത് പോലെ കായൽ–കണ്ടൽ കേന്ദ്രങ്ങളും വളർന്നു.
സഞ്ചാരികളിൽ മാറ്റം
ടൂറിസ്റ്റുകൾ ഭൂരിപക്ഷവും വിദേശികളല്ല, ഇന്ത്യക്കാരാണ്.
കേരളത്തിൽ തന്നെ സഞ്ചാരികൾ കൂടി. കർണാടകയും തമിഴ്നാടും കഴിഞ്ഞാൽ പിന്നെ ഉത്തരേന്ത്യൻ സഞ്ചാരികൾ.
ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളിൽ നിന്നു വരുന്നവർ. പൂർവ വിദ്യാർഥികളുടെ ഗ്രൂപ്പുകളാണ് സഞ്ചാരികളിൽ വലിയൊരു ഭാഗം.
വനിതകളുടെയും വിരമിച്ചവരുടെയും സോഷ്യൽ ക്ലബ്ബുകളുടെയും കൂട്ടായ്മകൾ മറ്റൊരു വൻ വിഭാഗം.
മടുപ്പിക്കുന്നത്
റോഡ് യാത്ര ദുഃസഹമാണ്. ഹൈവേ പണികളും മൂന്നാറിലേക്കുള്ള റോഡ് പണിയുമെല്ലാം സഞ്ചാരികളെ മടുപ്പിക്കുന്നു.
മാലിന്യം, ശുചിമുറികളുടെ അപര്യാപ്ത എന്നീ പ്രശ്നങ്ങൾക്കു പരിഹാരമായിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

