നോട്ട്ബുക്ക് പ്രിന്റിങ് മേഖലയിൽ പ്രമുഖമായ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാർനെ ബുക്സ് പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐപിഒ) മൂലധനം സമാഹരിക്കാനൊരുങ്ങുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) എസ്എംഇ പ്ലാറ്റ്ഫോം വഴിയാണ് ഐപിഒ നടത്തുന്നത്.
ഇതിനായുള്ള പ്രാരംഭ കരടുരേഖ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് കമ്പനി സമർപ്പിച്ചു. ഓഹരിയൊന്നിന് 45 രൂപ നിരക്കിൽ 29.29 ലക്ഷം ഓഹരികളാണ് ഈ ഐപിഒയിലൂടെ വിറ്റഴിക്കുന്നത്.
മൊത്തത്തിൽ 13.27 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഐപിഒയുടെ തീയതി സംബന്ധിച്ച പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
അലക്സ് കുരുവിള പെരിങ്ങാട്ടിന്റെ നേതൃത്വത്തിൽ 2020 ലാണ് ഈ സംരംഭത്തിന് തുടക്കക്കമിട്ടത്. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങൾക്കായി കസ്റ്റമൈസ് ചെയ്ത നോട്ട്ബുക്കുകൾ, ടെക്സ്റ്റ്ബുക്കുകൾ, ലബോറട്ടറി പ്രാക്ടിക്കൽ റെക്കോർഡ് ബുക്കുകൾ, ലാബ് മാനുവലുകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് കമ്പനി നിർമ്മിക്കുന്നത്.
കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് സ്ഥാപനത്തിന്റെ പ്രധാന പ്രിന്റിങ് കോംപ്ലക്സ് പ്രവർത്തിക്കുന്നത്. ‘‘ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും പ്രവർത്തന മൂലധനത്തിനു വിനിയോഗിക്കും.
നിലവിൽ ഗൾഫ് രാജ്യങ്ങളിലും യുഎസിലും കമ്പനിക്ക് സാന്നിധ്യമുണ്ട്’’- അലക്സ് കുരുവിള പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

