
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ പിൻകോഡുകളിലും ഇനി ആമസോൺ ഡെലിവറി എത്തും. ഇതിനായി ആമസോൺ ഇന്ത്യയും തപാൽ വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. മറ്റ് ഇ–കൊമേഴ്സ് കമ്പനികൾക്ക് എത്തിച്ചേരാനാകാത്ത ഗ്രാമ പ്രദേശങ്ങളിലടക്കം ഡെലിവറി നടത്താനാണ് പുതിയ കരാറിലൂടെ ആമസോൺ ലക്ഷ്യമിടുന്നത്. രാജ്യത്തെ 1.6 ലക്ഷം പോസ്റ്റ് ഓഫിസുകളും ആമസോൺ ഡെലിവറിക്ക് ഉപയോഗിക്കാനാവും വിധമാണ് കരാർ.
കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും വരുമാനം വർധിപ്പിക്കാനും തപാൽ വകുപ്പിന് കരാറിലൂടെ സാധിക്കും.ആമസോൺ സഹകരണത്തിലൂടെ ലോജിസ്റ്റിക് മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും തപാൽ വകുപ്പ് ആലോചിക്കുന്നുണ്ട്.2013 മുതൽ ആമസോൺ ഇന്ത്യയും തപാൽ വകുപ്പും വിവിധ കരാറുകളിലൂടെ ഒന്നിച്ചു പ്രവർത്തിക്കുകയാണ്. ഈ കരാറുകളുടെ തുടർച്ചയാണ് പുതിയ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]