കേരളത്തിലെ സ്വർണ വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 14,275 രൂപയിലും പവന് 280 രൂപയുടെ കുറവോടെ 1,14,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഇറാൻ – യുഎസ് സമാധാന കരാർ സംബന്ധിച്ച അനിശ്ചിതത്വവും, ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ ചർച്ചകളിലെ തടസ്സങ്ങളും നിക്ഷേപകർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്.
കൂടാതെ, ക്രൂഡോയിൽ വിലയിലുള്ള വർധനവ് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ച സാഹചര്യത്തിൽ, യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുമോയെന്നതാണ് വിപണി ഉറ്റുനോക്കുന്നത്. അമേരിക്കയിൽ നിന്നുള്ള നോൺഫാം പേറോൾ കണക്കുകൾ പുറത്തുവരുന്നതോടെ കേന്ദ്രബാങ്കുകളുടെ നയങ്ങളിൽ വ്യക്തത വരുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ട്രംപിന്റെ നീക്കങ്ങൾ
ഇതിനിടെ, ഇറാനുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ചർച്ചകൾക്ക് തയാറായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയിയെ കാണാൻ സന്നദ്ധത അറിയിച്ച ട്രംപിന്റെ പ്രസ്താവന വിപണിയിൽ നിർണായകമാണ്.
വരും ദിവസങ്ങളിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായാൽ സ്വർണവിലയിൽ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്നും നിരീക്ഷിക്കപ്പെടുന്നു. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ കടുത്ത അസ്ഥിരത തുടരുകയാണ്.
ഇന്നലെ ഔൺസിന് 4518 വരെ ഉയർന്ന സ്വർണം 4476 ഡോളറിലാണ് ക്ലോസ് ചെയ്തത്. രാവിലെ 4483 ഡോളറിലേക്ക് ഉയർന്നുവെങ്കിലും നിലവിൽ ഒരു ശതമാനത്തോളം നഷ്ടത്തോടെ 4438 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വിപണിയിലെ ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റ് വിലനിലവാരങ്ങൾ
ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി.
നിലവിൽ വിപണി നിരക്ക് 11,795 രൂപയാണ്. ചില ജ്വല്ലറികളിൽ 11,730 രൂപ എന്ന നിരക്കിലും വ്യാപാരം നടക്കുന്നുണ്ട്.
വെള്ളി വിലയിൽ ഗ്രാമിന് അഞ്ച് രൂപയുടെ കുറവുണ്ടായി, 275 രൂപയിലെത്തി. പണിക്കൂലി സഹിതം ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1,29,400 രൂപയെങ്കിലും ഉപഭോക്താക്കൾ ചെലവഴിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

