തൊടുപുഴ ∙ പച്ചപ്പട്ടുടുത്ത കുന്നുകൾക്കു നടുവിൽ സുഗന്ധത്തിന്റെ സാമ്രാജ്യം വാഴുന്ന രാജ്യം; ഗ്വാട്ടിമാല. ലോകത്തെ ഏലയ്ക്ക ഉൽപാദനത്തിന്റെ പകുതിയിലേറെ ഇവിടെ നിന്നാണെങ്കിലും ഇപ്പോൾ കാലിടറി.
കാലാവസ്ഥാ വ്യതിയാനവും അണുബാധയും ഏലംകൃഷിയെ ബാധിച്ചു. 40000–50000 ടൺ വരെ ഉൽപാദിപ്പിച്ചിരുന്നിടത്ത് നിലവിൽ 17000–22000 ടൺ മാത്രം.
ഗ്വാട്ടിമാല വീണതോടെ ഏലം മാർക്കറ്റിൽ ഇന്ത്യ കുതിച്ചു.
ലോക ഏലം വിപണിയിൽ ഒന്നാമതെത്താൻ ലഭിച്ച സുവർണ അവസരം. ഏലം മാർക്കറ്റിൽ ഗ്വാട്ടിമാലയുടെ വിപണി വിഹിതം 70ശതമാനത്തിൽ നിന്ന് 30 ആയപ്പോൾ ഇന്ത്യയുടേത് 25ൽ നിന്ന് 60 ശതമാനമായെന്ന് വിദഗ്ധർ പറയുന്നു.
ഇടുക്കി ഉൾപ്പെടുന്ന കേരളത്തിലെ ഏലം കർഷകർക്ക് ഇതു കൂടുതൽ ഗുണകരമാകും.
ഗ്വാട്ടിമാലയ്ക്ക് എന്ത് സംഭവിച്ചു?
കുറഞ്ഞ ഉൽപാദനച്ചെലവും ഉദാരമായ കയറ്റുമതി നയങ്ങളും അവർക്ക് ഗുണകരമായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് തിരിച്ചടിയുടെ തുടക്കം.
എൽനിനോ പ്രതിഭാസം മൂലമുള്ള വരൾച്ചയിൽ ഏലത്തോട്ടങ്ങൾ കരിഞ്ഞു. ‘ത്രിപ്സ്’ എന്ന കീടം ഏലയ്ക്കയുടെ പുറം തൊലിയുടെ നിറം കെടുത്തിയതോടെ വിപണിയിൽ പ്രിയം കുറഞ്ഞു.
കേരളത്തിന് പ്രതീക്ഷ
ഗുണമേന്മയിയേറിയ ഇടുക്കി ഏലയ്ക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ ആവശ്യക്കാരേറി.
6000–8000 ടൺ വരെ കയറ്റുമതി ചെയ്തിരുന്നിടത്ത് 12000 ടണ്ണിൽ അധികം ഏലയ്ക്ക രാജ്യത്തു നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നു.
∙ ലേല കേന്ദ്രങ്ങളിൽ ശരാശരി വില 1800–2000 രൂപയിൽ നിന്ന് 2500-2800 രൂപ വരെ എത്തിയിരിക്കുന്നു.
∙ ഗൾഫ് രാജ്യങ്ങൾ ഗ്വാട്ടിമാല ഏലയ്ക്കയാണ് കൂടുതൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പൂർണമായി തന്നെ ഇന്ത്യൻ ഏലയ്ക്ക വാങ്ങുന്നു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യൻ ഏലയ്ക്കയുടെ പ്രധാന ഉപഭോക്താക്കൾ.
∙ റമസാൻ സീസണിൽ ഏലയ്ക്കയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. ഡിമാൻഡ് ഉയരുന്നതിനാൽ ലേല കേന്ദ്രങ്ങളിൽ കിലോയ്ക്ക് 3000 രൂപ വരെ എത്താനുള്ള സാധ്യതയുണ്ടെങ്കിലും യുദ്ധം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
∙ ഗ്വാട്ടിമാലയിൽ കൃഷി നഷ്ടപ്പെട്ട
ഒട്ടേറെ കർഷകർ ഏലം റീപ്ലാന്റ് ചെയ്തിട്ടില്ല. അടുത്ത വർഷം ഗ്വാട്ടിമാലയിലെ ഉൽപാദനം പരമാവധി 22000 ടൺ മാത്രമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

