സാമ്പത്തിക സമ്മര്‍ദങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ജീവിത ശൈലി വെല്ലുവിളികള്‍, സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ മൂലമുള്ള അനിശ്ചിതത്വം ഇന്ത്യയില്‍ ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.
എന്നാല്‍ വിവിധ മേഖലകളിൽ ജനങ്ങൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തിൽ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ദേശീയ സർവേ. ഇതിനായി തയ്യാറാക്കിയ അനിശ്ചിത്വ സൂചിക 2.0യില്‍ കൊച്ചിയുടെ സ്കോർ 65 ആണ്.
ദേശീയ ശരാശരി 79. ദക്ഷിണ ഇന്ത്യയുടേത് 71 ആണെന്നും സർവേ.
സാമ്പത്തിക,ആരോഗ്യ, സാമൂഹ്യ തലങ്ങളിലുള്ള സമ്മര്‍ദങ്ങളുടെ കാര്യത്തില്‍ കൊച്ചിക്കാരുടെ ദീര്‍ഘകാല ആത്മവിശ്വാസം കൂടിയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, ചികിത്സാപരമായ അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയവ ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രധാന കാരണങ്ങളാണെന്നും സര്‍വേ പറയുന്നു.
വൈറസ് ബാധ, പെട്രോള്‍-എഥനോള്‍ പോലുള്ള നയപരമായ മാറ്റങ്ങള്‍, മാനസികാരോഗ്യ വെല്ലുവിളികള്‍ തുടങ്ങിയവയും ആശങ്ക ഉയര്‍ത്തുന്ന വിഷയങ്ങളാണ്. മൂന്ന് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവരില്‍ ആശങ്കകള്‍ താരതമ്യേന കുറവാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക സുരക്ഷ മുതല്‍ പരിസ്ഥിതിയും സാമൂഹിക ആശങ്കകളും വരെയുള്ള 11 വ്യത്യസ്ത മാനദണ്ഡങ്ങളിലായി 49 അഭിപ്രായങ്ങളാണ് സര്‍വേയുടെ ഭാഗമായി പരിഗണിച്ചത്.
വിവിധ മേഖലകളിലെ അനിശ്ചിതത്വങ്ങളുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും സമാനമായ ചിന്താഗതികളാണ് പങ്കുവച്ചതെന്നു സർവേ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

