രാജ്യതലസ്ഥാനത്ത് ആഡംബര ഹോട്ടൽ മുറികളുടെ നിരക്ക് ഒറ്റരാത്രിക്ക് ഒരുലക്ഷം രൂപ കടന്നു. ബുക്കിങ് തകൃതിയായതോടെ ഒട്ടുമിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുറികൾ കിട്ടാനുമില്ല.
വെറും ഒറ്റദിവസം കൊണ്ടാണ് ഹോട്ടൽ നിരക്ക് കുതിച്ചുയർന്നത്. എന്താണ് കാരണം?
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സന്ദർശന പശ്ചാത്തലത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടൽ മുറികൾ ഒട്ടുമിക്കതും ബുക്ക് ചെയ്യപ്പെട്ടതും നിരക്ക് കുത്തനെ കൂടിയതും.
ബുധനാഴ്ച വരെ ഒരു രാത്രിക്ക് നിരക്ക് 50,000 രൂപ മുതൽ 80,000 രൂപവരെയായിരുന്നു. ഇന്നത് 85,000 രൂപ മുതൽ 1.3 ലക്ഷം രൂപവരെയായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുട്ടിൻ, ഒപ്പമെത്തുന്നവർ, വിവിധ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർക്ക് താമസിക്കാനാണ് ആഡംബര ഹോട്ടൽ മുറികളെല്ലാം ബുക്ക് ചെയ്യപ്പെട്ടത്.
പുട്ടിന്റെ താമസം ട്രംപും ബൈഡനും തങ്ങിയ മുറിയിൽ!
ഐടിസി മൗര്യയിലെ 4,700 ചതുരശ്ര അടിവരുന്ന ‘ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്വീറ്റി’ലാണ് പുട്ടിൻ താമസിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ബിൽ ക്ലിന്റൺ എന്നിവരും ഇന്ത്യ സന്ദർശിച്ചപ്പോൾ തങ്ങിയത് ഇതേ മുറിയിലായിരുന്നു.
പുട്ടിന്റെ സ്വീറ്റിൽ 2 ബെഡ്റൂമുകളുണ്ട്.
പുറമേ റിസപ്ഷൻ ഏരിയ, ലിവിങ് റൂം, 12 പേർക്ക് ഇരിക്കാവുന്ന സ്വകാര്യ ഡൈനിങ് റൂം, മിനി സ്പാ, ജിം തുടങ്ങിയവയും. ഐടിസി മൗര്യയ്ക്ക് തൊട്ടടുത്തുള്ള താജ് പാലസ്, താജ് മഹൽ, ഒബ്റോയ്, ലീല തുടങ്ങി ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ റഷ്യൻ പ്രതിനിധികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.
പുട്ടിനെന്ത് കഴിക്കും?
നിരവധിഘട്ടങ്ങളുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും പുട്ടിന്റെ ഭക്ഷണം അദ്ദേഹത്തിന്റെ മേശപ്പുറത്ത് എത്തുക.
രാവിലെ ഓട്സ്, പനീർ, തേൻ, മുട്ട തുടങ്ങിയവയായിരിക്കും അദ്ദേഹം കഴിക്കുകയെന്നും റിപ്പോർട്ടുകളിലുണ്ട്.
ഐസ്ക്രീം, പിസ്ത എന്നിവയും അദ്ദേഹത്തിന് ഇഷ്ടമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുട്ടിൻ ഇന്ത്യയിലെത്തുന്നത്.
വ്യാപാരം, പ്രതിരോധം, ഊർജം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

