തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റുകളിൽ മദ്യക്കുപ്പി പൊതിയാൻ കടലാസ് നൽകിയിരുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു. പകരം 15 രൂപ, 20 രൂപ നിരക്കിൽ സഞ്ചികൾ ലഭ്യമാക്കി.
ഇതുവരെ സൗജന്യമായി കടലാസ് ലഭിച്ചിരുന്നെങ്കിൽ ഇനി സഞ്ചി വില കൊടുത്തു വാങ്ങണം.
പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് 20 രൂപ അധികം ഈടാക്കിയതിനു പുറമേയാണ്, കടലാസ് ഒഴിവാക്കിയുള്ള പരിഷ്കാരം. ഇതോടെ, പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുന്നയാൾ സഞ്ചിയിൽ മദ്യം കൊണ്ടുപോകണമെങ്കിൽ 35 രൂപ അധികം നൽകണം. ഇത് ഔട്ലെറ്റുകളിൽ ഇന്നലെ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കി.
കൺസ്യൂമർഫെഡിന്റെ ഔട്ലെറ്റുകളിൽ ഈ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]