സർവീസ് പെൻഷൻകാരുടെ വിവരശേഖരണ നടപടികൾ ആരംഭിച്ചതോടെ പെൻഷൻകാരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പും വ്യാപകമാകുന്നു. പെൻൻഷൻകാരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞുകേൾപ്പിച്ച് ഒടിപി ചോർത്തിയാ ണ് പുതിയ തട്ടിപ്പ്.
വിവരശേഖരണത്തിന്റെ ഭാഗമായി ട്രഷറിയിൽനിന്നാണെന്നു തെറ്റിദ്ധരിച്ച് ഒടിപി നൽകിയ പലരും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്. േകന്ദ്ര–സംസ്ഥാന പെൻഷൻകാരെ ലക്ഷ്യമിട്ടാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നത്.
ജീവൻ പ്രമാൺ പത്രയുടെ പേരിൽ
ട്രഷറി ഡയറക്ടറേറ്റിൽനിന്നാണെന്ന വ്യാജേന യാണ് ഫോൺവിളിയെത്തുന്നത്.
നിയമനത്തീയതി, വിരമിക്കൽ തീയതി, െപൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, ആധാർ നമ്പർ, സ്ഥിരം മേൽവിലാസം, ഇ–മെയിൽ ഐഡി, വിരമിക്കുമ്പോൾ ലഭിച്ച തുക, മാസ പെൻഷൻ, നോമിനി തുടങ്ങിയ വിവരങ്ങളെല്ലാം അവർ പറയും.
ജീവൻ പ്രമാൺ പത്ര പുതുക്കുന്നതിനായി ലഭ്യമായ വിവരങ്ങൾ സ്ഥിരീകരിക്കണം എന്നും അതിനായി ഫോണിൽ വരുന്ന ഒടിപി പറഞ്ഞുകൊടുക്കണം എന്നും ആവശ്യപ്പെടും. പറയുന്ന വിവരങ്ങളെല്ലാം ശരിയായതിനാൽ സംശയം കൂടാതെ ഒടിപി പറഞ്ഞുകൊടുക്കുകയും ചെയ്യും.
അതോടെ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാർ തുക മുഴുവൻ പിൻവലിക്കുകയും ചെയ്യും.
പെൻഷൻ മസ്റ്ററിങ് നിർബന്ധം
കേന്ദ്ര പെൻഷൻകാർക്കാണ് ജിവൻ പ്രമാൺ പത്ര ആവശ്യം.പെൻഷൻകാരൻ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്താനായി ഓരോ വർഷവും ഡിജിറ്റൽ ൈലഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അതിനു ജീവൻ പ്രമാൺ ആവശ്യമാണ്.
എന്നാൽ ജീവൻ പ്രമാൺ പത്ര പുതുക്കാനായി ഫോണിലോ ഓൺലൈനായോ ബന്ധപ്പെടില്ല എന്ന് അധികൃതർ വ്യക്തമാക്കുന്നു. തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പും അവർ നൽകുന്നുണ്ട്.
കേരള സർവീസ് പെൻഷൻകാരും വർഷത്തിലൊരിക്കൽ നിർബന്ധമായി മസ്റ്ററിങ് നടത്തണം.
ട്രഷറിയിലെത്തി മസ്റ്ററിങ് നടത്താനാകാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാലും മതി. സമയബ ന്ധിതമായി ഇതു ചെയ്യാതിരുന്നാൽ െപൻഷൻ മുടങ്ങും.
മസ്റ്ററിങ് കാലാവധി തീരുംമുൻപ് െപൻഷൻകാരുടെ ഫോണിലേക്കു ട്രഷറിയിൽനിന്ന് സന്ദേശമയയ്ക്കാറുണ്ട്. അതുകൊണ്ടു തട്ടിപ്പുസംഘത്തിന്റെ വല സംസ്ഥാന പെൻഷൻകാരിലേക്കും നീണ്ടേക്കാം.
വിവരച്ചോർച്ച അന്വേഷിക്കണം
പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിച്ചു എന്നതാണ് ചോദ്യം.
സർക്കാർ സംവിധാനത്തിൽനിന്നുണ്ടായ വിവരച്ചോർച്ചമൂലം ദുരിതം അനുഭവിക്കുന്നത് നിസ്സഹായരായ െപൻഷൻകാരാണ്. അതിനാൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണമെന്ന് െപൻഷൻ സമൂഹം ആവശ്യപ്പെടുന്നു.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിദിനം 2,000 മുതൽ 2,500 വരെ ഫോൺവിളികൾ എത്തുന്നുണ്ടെന്ന് സംസ്ഥാന ൈസബർ ഓപ്പറേഷൻ വിഭാഗം പറയുന്നു. പരാതികളിൽ 90 ശതമാനവും ഒരു ലക്ഷം രൂപയിൽ താഴെ നഷ്ടപ്പെടുന്നവരുടേതാണ്.
ഇത്തരത്തിൽ ദിവസേന ഒന്നേകാൽ കോടിയോളം രൂപ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ജാഗ്രത പാലിക്കാം
∙ അജ്ഞാത നമ്പറുകളിൽനിന്ന് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വിളികൾ അവഗണിക്കുക. ∙ ഒടിപിപോലുള്ള അതീവ രഹസ്യവിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്.
∙ മസ്റ്ററിങ്ങിനും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ട്രഷറിയുമായി നേരിട്ടു ബന്ധപ്പെടുക. ∙ ടിഎസ്ബി/പിടിഎസ്ബി ചെക്ക് ബുക്ക് ലഭിക്കാൻഒടിപി കൊടുക്കേണ്ടിവരും. പക്ഷേ, ഇതു ട്രഷറി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിർദേശമനുസരിച്ചു മാത്രം ചെയ്യുക.
∙ തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ ബന്ധപ്പെടുക. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി അറിയിക്കാം.
പെൻഷൻകാരുടെ വിവരശേഖരണം
സംസ്ഥാന സർക്കാർ പെൻഷൻകാരുടെ വിവരശേഖരണ നടപടികൾക്കു തുടക്കമായിട്ടുണ്ട്.
ഇപ്പോൾ പെൻഷൻ വാങ്ങുന്നവർ ഡിസംബർ 31നു മുൻപും പുതിയ െപൻഷൻകാർ 6 മാസത്തിനുള്ളിലും വിവരങ്ങൾ നിർദിഷ്ട ഫോറം പൂരിപ്പിച്ചു സമർപ്പിക്കണം.
ബാങ്കുവഴി വാങ്ങുന്നവരടക്കം എല്ലാ പെൻഷൻകാരിൽനിന്നും നിശ്ചിത ഫോമിൽ വിവരം ശേഖരിക്കാനാണ് ട്രഷറി ഡയറക്ടറുടെ നിർദേശം. പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം.
പേര്, വിലാസം, ജനനത്തീയതി, ആധാർ നമ്പർ, മെഡിസെപ് ഐഡി, ഫോൺ നമ്പർ, പാൻ, ഇ–മെയിൽ വിലാസം,പെൻഷൻ വാങ്ങുന്ന രീതി, പിപിഒ നമ്പർ, മറ്റു പെൻഷനുകളുടെ വിവരങ്ങൾ എന്നിവയെല്ലാം ഫോറത്തിൽ പൂരിപ്പിക്കണം.
അന്യ സംസ്ഥാന െപൻഷ നുകൾ/സെൻട്രൽപെൻഷൻ/ മിലിട്ടറി പെൻഷൻവാങ്ങുന്നവരും വിവരങ്ങൾ നൽകണം. ഒപ്പ് രേഖപ്പെടുത്താൻ കഴിയാത്തവരുടെ വിരലടയാളം PEN നമ്പറുള്ള സംസ്ഥാനത്തെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം.
പിഎം കിസാനിലും ഓൺലൈൻ തട്ടിപ്പ്
കർഷകർക്കുള്ള പിഎം കിസാൻ പദ്ധതിയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്.
പദ്ധതിയിലൂടെ സാമ്പത്തികസഹായം എന്നു പറഞ്ഞാണ് തട്ടിപ്പ്. പിഎം കിസാൻ യോജനയെക്കുറിച്ചു വിവരിക്കുന്ന സന്ദേശവും ആപ്ലിക്കേഷൻ ഫയലും (എപിെക) വാട്സാപ് വഴിയും എസ്എംഎസ് വഴിയും കർഷകർക്കു നൽകും.
എന്നിട്ട് ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇൻസ്റ്റാൾ ചെയ്താൽ പണം നൽകാനായി ബാങ്ക് അക്കൗണ്ടും േരഖകളും ആവശ്യപ്പെടുന്നു. ഇതു നൽകുന്നതോടെ അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെടുന്നതായാണു പരാതി.
എപികെ ഫയലുകൾ ഡൗൺ ലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.
മുഴുവൻ വിവരങ്ങളും ട്രഷറിയിലില്ല: ഡയറക്ടർ
ഒട്ടേറെ െപൻഷൻകാരുടെ പൂർണവിവരങ്ങൾ ലഭ്യമല്ലെന്ന് ട്രഷറി ഡയറക്ടർ വി.സാജൻ പറയുന്നു. ഇതിനു പരിഹാരമായാണ് പെൻഷൻ വിവരശേഖരണം.
ഇതുകൊണ്ടു ഗുണമുണ്ടാകുന്നത് പെൻഷൻകാർക്കാണ്. വിവരശേഖരണത്തിനുള്ള ഫോറം ഉടൻ ട്രഷറികളിൽ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു പേജുള്ള ഫോറത്തിൽ പൂരിപ്പിച്ചുനൽകുന്ന വിവരങ്ങൾ
ട്രഷറി ഉദ്യോഗസ്ഥർ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും. െപൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടി ക്കാതിരിക്കാനാണ് ഓൺലൈൻവഴിയുള്ള വിവരശേഖരണം ഒഴിവാക്കിയത്.
സംസ്ഥാനത്തെ 5ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]