നെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓണ സദ്യയ്ക്കായി കൊച്ചിയിൽ നിന്ന് ഈ സീസണിൽ കയറ്റി അയയ്ക്കുന്നത് 1360 ടൺ പച്ചക്കറികൾ. 27 മുതലാണ് കൊച്ചിയിൽ നിന്ന് ഓണാഘോഷങ്ങൾക്കുള്ള പച്ചക്കറികൾ അധികമായി കയറ്റി അയയ്ക്കാൻ തുടങ്ങിയത്.
ഇന്നും നാളെയും കൂടി പച്ചക്കറി കയറ്റുമതി കൂടുതലായുണ്ടാകുമെന്ന് കാർഗോ അധികൃതർ പറഞ്ഞു. ഇന്ന് 120 ടണ്ണും നാളെ 100 ടണ്ണും പച്ചക്കറികൾക്കാണ് ബുക്കിങ്.
പെട്ടെന്ന് ചീത്തയാകുന്ന പച്ചക്കറികളാണ് അധികവും വിമാന മാർഗം അയയ്ക്കുന്നത്.
ചേന, മത്തൻ, കുമ്പളം തുടങ്ങിയ പെട്ടെന്ന് ചീത്തയാകാത്ത പച്ചക്കറികൾ കപ്പലിലും മറ്റും ആഴ്ചകൾക്കു മുമ്പേ അയയ്ക്കുന്നുണ്ട്. ചിപ്സും കപ്പൽ മാർഗമാണ് അധികവും അയയ്ക്കുന്നത്.
ടൺ കണക്കിന് വാഴയിലയും വിമാന മാർഗം അയച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]