വിപണിയിൽ ആശങ്ക സൃഷ്ടിച്ചും റെക്കോർഡുകൾ പുതുക്കിയും കുത്തനെ കൂടുന്ന സ്വർണവില കഴിഞ്ഞ 2 ദിവസമായുള്ളത് ഇടിവിന്റെ പാതയിൽ. കേരളത്തിൽ ഇന്ന് ഗ്രാമിന് 60 രൂപ താഴ്ന്ന് വില 10,820 രൂപയും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയുമായി.
ഇന്നലെയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 10,930 രൂപയും പവന് 87,000 രൂപയുമാണ് എക്കാലത്തെയും ഉയരം.
സ്വർണവില പവന് 87,000 രൂപയെന്ന നാഴികക്കല്ല് തൊട്ടതും ഒന്നാംതീയതി ആയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണത്തിന് കുതിക്കാനുള്ള ഊർജമാണ്.
ഇതിനിടെ പ്രവർത്തനഫണ്ട് സംബന്ധിച്ച ബിൽ പാസാകാത്തതിനാൽ ട്രംപിന്റെ ഭരണം സ്തംഭിച്ചത് സ്വർണത്തിന് കൂടുതൽ കരുത്തുമായി. എന്നാൽ, പിന്നാലെ ലാഭമെടുപ്പും തകൃതിയായത് വിലക്കുതിപ്പിന് തടയിട്ടു.
ഔൺസിന് 3,863 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോൾ 3,844 ഡോളറിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
ഒപ്പം, ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് രാവിലെ 88.8 നിലവാരത്തിൽ നിന്ന് 88.68 നിലവാരത്തിലേക്ക് മൂല്യം മെച്ചപ്പെടുത്തിയതും ആഭ്യന്തര സ്വർണവിലയെ താഴേക്കുനയിച്ചു. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ താഴ്ന്ന് 8,960 രൂപയായി.
വെള്ളിക്കു മാറ്റമില്ല; ഗ്രാമിന് 158 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത് ഗ്രാമിന് 40 രൂപ കുറച്ച് 8,955 രൂപയാണ്.
വെള്ളിവില 156 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]