കൊച്ചി ∙ ഇന്ത്യ –ചൈന ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുമ്പോൾ വ്യാപാരരംഗത്ത് അത് പ്രതിഫലിക്കുമോയെന്നാണ് സാമ്പത്തികലോകം ഉറ്റുനോക്കുന്നത്. യുഎസിനു പകരമൊരു വിപണിയായി ചൈനയെ ആരും കാണുന്നില്ല.
എന്നാൽ ഇറക്കുമതിയിൽ ഇന്ത്യ അമിതമായി ആശ്രയിക്കുന്ന രാജ്യവുമാണ് ചൈന.
ചൈന ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നതാകട്ടെ വിരലിലെണ്ണാവുന്ന ഉൽപന്നങ്ങളും.
ചൈന ഇന്ത്യയിലേക്ക് ഒരു വർഷം 12,048 കോടി ഡോളറിന്റെ കയറ്റുമതി നടത്തുമ്പോൾ, ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതാകട്ടെ 1800 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ മാത്രം. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ സമുദ്രോൽപന്നങ്ങൾ കൂടുതൽ കയറ്റി അയയ്ക്കുന്ന രാജ്യം ചൈനയാണ്.
120 കോടി ഡോളറിന്റെ വ്യാപാരം.
കോവിഡിനു മുൻപ് ഇന്ത്യ വലിയ തോതിൽ ഇരുമ്പയിര് ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. പിന്നീട് ഇന്ത്യ തന്നെ ഇതിനു നിയന്ത്രണമേർപ്പെടുത്തി.
ഇന്ത്യയ്ക്കു ചൈനയുമായുള്ള വ്യാപാരത്തിൽ 9920 കോടിയുടെ കമ്മിയാണുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായാലും, ഒരു മത്സാരാധിഷ്ഠിത ബന്ധമായിരിക്കുമെന്നാണ് സാമ്പത്തിക, നയതന്ത്ര മേഖലയിലുള്ളവർ പറയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]