ചെന്ത്രപ്പിന്നി (തൃശ്ശൂർ)∙ , ധനകാര്യ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപക ബോധവൽകരണ സെമിനാർ ചെന്ത്രപ്പിന്നി മൂന്നുപീടിക ചന്ദ്‍വി റിജൻസിയിൽ ജൂൺ 6ന് വൈകിട്ട് 5 മുതൽ 7വരെ നടക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റീട്ടെയ്ൽ ബിസിനസ്‌ ഹെഡ്  ആർ.ജി. രഞ്ജിത് ഉദ്ഘാടനം ചെയ്യും.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്റ്റേറ്റ് ഹെഡ് എ.കെ. ശബരീഷ് അധ്യക്ഷത വഹിക്കും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും.  ജിയോജിത് തൃശൂർ റീജണൽ മാനേജർ കെ. പ്രശാന്തൻ നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. 

ഓഹരി, മ്യൂച്വൽ ഫണ്ട്‌ നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭവിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരി വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ  സംശയങ്ങൾക്ക് സെമിനാറിൽ മറുപടി ലഭിക്കും. 

മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ  ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരമുണ്ടാകും. വിജയികൾക്ക് ജിയോജിത്, ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനും സൗകര്യമുണ്ട്.  

ജിയോജിത്, എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. ഓഹരി വിപണിയെകുറിച്ച് ഡോ. വി.കെ. വിജയകുമാർ എഴുതിയ പുസ്തകങ്ങളുടെ വിൽപനയുമുണ്ടാകും. വിവരങ്ങൾക്ക്:  9995800076 (വി.ആർ. ഹരികൃഷ്ണൻ, ജിയോജിത് ബ്രാഞ്ച് മാനേജർ).

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Malayala Manorama Sampadyam and Geojit Organize Free Stock Market and Mutual Fund Seminar in Thrissur.