സ്വർണവില ഇന്നു രാവിലെ കേരളത്തിൽ നേരിട്ടത് വൻ ഇടിവ്. പവന് 1,040 രൂപ താഴ്ന്ന് വില 1,11,280 രൂപയായി.
ഗ്രാമിന് 130 രൂപ താഴ്ന്ന് 13,910 രൂപയും. ഇന്നലെ കേരളത്തിലും രാജ്യാന്തരതലത്തിലും സ്വർണവില രാവിലെ കനത്ത തകർച്ച നേരിട്ടിരുന്നു.
രാജ്യാന്തരവില ഔൺസിന് 5,000 ഡോളറിന് മുകളിൽ നിന്ന് ഇന്നലെ നിലംപൊത്തിയത് 4,400 നിലവാരത്തിലേക്ക്.
കേരളത്തിൽ പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, വൈകിട്ടും സന്ധ്യയ്ക്കുമായി 4,000 രൂപയിലേറെ പവൻ തിരിച്ചുംപിടിച്ചു.
∙ ഇന്നുരാവിലെ രാജ്യാന്തരവിലയുള്ളത് 72 ഡോളർ മാത്രം ഇടിഞ്ഞ് 4,820 ഡോളറിൽ.
ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നും വില വലിയതോതിൽ ഇടിയുമായിരുന്നു.
ഡോളറിനെതിരെ രൂപ ഇന്ന് നിലമെച്ചപ്പെടുത്തിയതും നേട്ടമായി. രൂപ ശക്തിയാർജിക്കുകയും ഡോളർ തളരുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും.
ഇതും സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും.
∙ രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദം തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വലിയതോതിലുള്ള വിലിയിടിവിന് തടസ്സവുമാകുന്നു.
∙ കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ താഴ്ന്ന് 11,495 രൂപയിലെത്തി.
വെള്ളിവില 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 280 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽമർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,430 രൂപയാണ്.
വെള്ളിക്ക് 280 രൂപ. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

