തിരുവനന്തപുരം ∙ കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു.
1.2 ലക്ഷം കുടുംബങ്ങൾ എൻറോൾ ചെയ്തു. ഇതിലൂടെ 4 ലക്ഷത്തിനു മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യു ഇന്ത്യ അഷുറൻസ് ഡിജിഎം ജോയ്സ് സതീഷ്, നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരിക്ക് കൈമാറി.
നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി.
നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ളവർക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാനാകും.
ഒരു കുടുംബത്തിന് ( ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ ) 13,411 രൂപ പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി – 4,130 രൂപ ) 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്നതാണ് പദ്ധതി. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ് ) 8,101 രൂപ.
കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 18,000 ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് കാഷ്ലെസ് ചികിത്സ ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

