ന്യൂഡൽഹി∙ ബന്ധം മെച്ചപ്പെട്ടതോടെ ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ വ്യാപാരതലത്തിൽ വലിയ മാറ്റങ്ങളുണ്ടായേക്കാമെന്നാണു വിലയിരുത്തൽ. ഇന്ത്യ വിടേണ്ടിവന്ന ജനപ്രിയ ചൈനീസ് ഷോർട് വിഡിയോ ആപ്പായ തിരികെയെത്തുമോ എന്ന വാർത്തയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇതുസംബന്ധിച്ചു വലിയ സൂചന നൽകിയിരിക്കുകയാണ് ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്. തങ്ങളുടെ ഗുരുഗ്രാം ഓഫിസിലേക്കു രണ്ട് ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണു ബൈറ്റ് ഡാൻസ്.
കണ്ടന്റ് മോഡറേറ്റർ, പാർട്ണർഷിപ് ആൻഡ് ഓപറേഷൻസ് ലീഡ് എന്നിങ്ങനെ രണ്ടു തസ്തികകളിലേക്കാണ് ലിങ്ക്ഡ്ഇൻ വഴി ബൈറ്റ്ഡാൻസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കമ്പനിയുടെ വെബ്സൈറ്റും ഇന്ത്യയിൽ ഭാഗികമായി ലഭ്യമായിട്ടുണ്ട്. ഇതോടെയാണ്, ടിക്ടോക് ഇന്ത്യയിലേക്കു തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരാൻ തുടങ്ങിയത്.
ടിക്ടോക്കിൻറെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായിരുന്നു ഇന്ത്യ. 2020ൽ 20 കോടി വരിക്കാർ ഉണ്ടായിരുന്നപ്പോഴാണ് ടിക്ടോക്കിനു നിരോധനം ഏർപ്പെടുത്തുന്നത്.
ഇതോടെ, ഇൻസ്റ്റഗ്രാം, ഫേസ്ബുക് റീലുകളും യൂട്യൂബ് ഷോർട്ടുകളും പ്രാദേശിക ആപ്പുകളും ടിക്ടോക്കിന്റെ വിപണി കയ്യേറി.
2020 ജൂണിൽ ലഡാക്കിലെ
ഇന്ത്യ, ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ടിക്ടോക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയും വ്യക്തിവിവരങ്ങളും സംരക്ഷിക്കുന്നതിനായാണ് നിരോധനമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യയിലേക്കു തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ടിക്ടോക് അധികൃതർ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇന്ത്യൻ സർക്കാറിന്റെ നിർദേശങ്ങൾ അനുസരിക്കുന്നത് തുടരുകയാണെന്നും നിലവിൽ രാജ്യത്ത് സേവനം ലഭ്യമല്ലെന്നും ടിക്ടോക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ടിക്ടോക് നിലവിൽ ലഭ്യമല്ല.
ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും ഒന്നിച്ചുനിൽക്കണമെന്നാണു നേതാക്കളുടെ ആഹ്വാനം. യുഎസ് അധികതീരുവ അടിച്ചേൽപ്പിച്ച പശ്ചാത്തലത്തിൽ സാമ്പത്തിക ശക്തികളായ ഇരു രാഷ്ട്രങ്ങളുടെയും സഹകരണത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]