ന്യൂഡൽഹി∙ മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട ഏഴ് ആദായനികുതി റിട്ടേൺ ഫോമുകളും കേന്ദ്ര ആദായനികുതിവകുപ്പ് വിജ്ഞാപനം ചെയ്തു.
വകുപ്പിന്റെ വെബ്സൈറ്റിൽ ഫോമുകൾ ലഭ്യമാകുന്നതോടെ 2025–26 വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട റിട്ടേണുകൾ ഫയൽ ചെയ്യാം.
ജൂലൈ 31 ആണ് അവസാന തീയതി.
ഈ റിട്ടേണുകൾ 1961ലെ നിയമമനുസരിച്ച് തന്നെയായിരിക്കും. പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിലാകുന്നത്.
അടുത്ത വർഷത്തെ റിട്ടേണുകൾ പുതിയ നിയമമനുസരിച്ചായിരിക്കും.
കഴിഞ്ഞ വർഷം ഏപ്രിൽ 30നാണ് ഫോമുകൾ വിജ്ഞാപനം ചെയ്തത്. ഉദ്യോഗസ്ഥർ പുതിയ ആദായനികുതി ബില്ലിന്റെ തിരക്കുകളിലായതിനാലാണ് കഴിഞ്ഞ വർഷം വൈകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

