കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ പ്രതികരണവുമായി ബിസിനസ് ലോകത്തെ പ്രമുഖർ.
സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ള ബജറ്റ് –
തോമസ് ജോൺ മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
29 MINUTES AGO
37 MINUTES AGO
46 MINUTES AGO
ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്.
ഉൽപാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ, ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികസിത ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
ഉൽപാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും.
ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും.
മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിങ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻബിഎഫ്സികളെ ശക്തിപ്പെടുത്തും.
സാമ്പത്തിക പരിതസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സംരംഭകത്വത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കും. നടപടികൾ മേഖലയിലെ സുസ്ഥിര വളർച്ചയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മവിശ്വാസം നൽകുന്ന ബജറ്റ്
കേന്ദ്ര ബജറ്റ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സിഐഐ കേരള ചെയർമാൻ വികെസി റസാഖ്. സാമ്പത്തിക അച്ചടക്കത്തോടെ വളർച്ച ലക്ഷ്യം വെച്ചുള്ളതാണ് പരിഷ്കാരങ്ങൾ.
സാമ്പത്തിക രംഗത്തെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നടപടികൾ രാജ്യത്തെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായകരമാണ്. വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പിന്തുണ നൽകുന്നു. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ബജറ്റ്.
അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ടൂറിസം, ബയോഫാർമ, കൃഷി, അഡ്വാൻസ്ഡ് മെറ്റീരിയൽ നിർമ്മാണം, മെഡിക്കൽ ടൂറിസം, സമുദ്ര മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെയും, എംഎസ്എംഇകളെയും സേവന മേഖലയെയും പിന്തുണയ്ക്കുന്നതിലൂടെയും, ബജറ്റ് കേരളത്തിനും ഗണ്യമായ നേട്ടം നൽകും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
– ബജറ്റിലെ സെമികണ്ടക്ടറുകൾ, നിർദ്ദിഷ്ട
ധാതു ഇടനാഴി, ഉൾനാടൻ ജലപാതകൾ, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ അവസരങ്ങൾ വർധിച്ചെന്ന് വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു.
– ശിവദാസ് ബി മേനോൻ – സ്റ്റെർലിങ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ
ഉയർന്ന മൂല്യമുള്ള ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കർഷകർക്ക് നേട്ടമാകുമെന്ന് സ്റ്റെർലിങ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ശിവദാസ് ബി മേനോൻ. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ ഗുണമാകുമെന്നും കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
– ജോസ് ഡൊമിനിക് – സിഐഐ കേരള മുൻ ചെയർമാൻ
ടൂറിസത്തിലൂടെയും സേവന മേഖലയിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് സിഐഐ കേരള മുൻ ചെയർമാൻ ജോസ് ഡൊമിനിക് .
– സന്തോഷ് കുമാർ – ഹാരിസൺസ് മലയാളം ലിമിറ്റഡ് ഡയറക്ടർ ആൻഡ് സിഇഒ
കൊക്കോ, ചന്ദനം എന്നിവയിലെ അവസരങ്ങൾ ചൂണ്ടിക്കാട്ടി ഹാരിസൺസ് മലയാളം ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാർ.
ആഗോള വിപണികളിൽ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായകരമാണ് നീക്കം.
– വിവേക് കൃഷ്ണ ഗോവിന്ദ് – വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ സീനിയർ പാർട്ണർ
നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാഗതം ചെയ്ത് വിവേക് കൃഷ്ണ ഗോവിന്ദ്. നികുതി സമ്പ്രദായത്തിലെ പ്രൊഫഷണലൈസേഷൻ, ഡീക്രിമിനലൈസേഷൻ എന്നിവയെയും അദ്ദേഹം സ്വാഗതം ചെയ്തു.
ഡോ.
പി വി ലൂയിസ് – മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ
അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള സംരംഭത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി ഡോ. പി വി ലൂയിസ്.
വയോജനങ്ങളുടെ പരിചരണത്തിനും പ്രയോജനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ആസാദ് മൂപ്പന്, സ്ഥാപകന്, ചെയര്മാന്-ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര്
ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ഇന്നത്തെ ബജറ്റ് മുന്നോട്ടുവെക്കുന്നത്.
നവീകരണം, ലഭ്യത, ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവയെ ഇതിലൂടെ ഒരുമിച്ച് സാധ്യമാക്കുന്നു. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ‘ബയോഫാർമ ശക്തി’ പദ്ധതി, ഗവേഷണം, ഉൽപ്പാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സാ മാർഗങ്ങൾ സാധ്യമാക്കും.
17 ഗുരുതര ക്യാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികൾക്ക് ആശ്വാസമാകുകയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുന്ന നിർണ്ണായക നടപടിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

