തീര പ്രദേശത്ത് സുലഭമായ റെയർ എർത്ത് മൂലകങ്ങൾക്ക് കൂടുതൽ വിപണന സാധ്യത കണ്ടെത്താനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്ര ബജറ്റിൽ കുതിപ്പ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് ഇടനാഴി സ്ഥാപിക്കുമെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്ക് പ്രത്യേക റെയർ എർത്ത് ഇടനാഴികൾ സ്ഥാപിക്കാൻ പിന്തുണ നൽകുമെന്നാണ് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. പദ്ധതി നടപ്പിലാക്കാൻ 1,000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.
എന്നാൽ ഇതിന് വേണ്ടി പ്രത്യേകിച്ച് ധനസഹായമൊന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. പകരം പിന്തുണ നൽകുമെന്നു മാത്രമാണ് പ്രഖ്യാപനം.
ലക്ഷ്യം മാഗ്നറ്റിക് ഹബ് ; ചവറയിൽ കേന്ദ്രം
40 MINUTES AGO
53 MINUTES AGO
1 HOUR 2 MINUTES AGO
പദ്ധതിയുമായി ബന്ധപ്പെട്ട
ഒരു കേന്ദ്രം ചവറയിലെ കെഎംഎംഎല്ലിനോട് ചേർന്ന് ഒരുക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിലൂടെ രാജ്യത്തെ ഏറ്റവും വലിയ മാഗ്നെറ്റിക് ഹബ്ബായി കേരളത്തെ മാറ്റാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിൽ അവസരങ്ങളും കൂടി പ്രതീക്ഷിക്കുന്നുണ്ട്.
കൊല്ലം ജില്ലയിലെ നീണ്ടകര മുതല്‍ ആലപ്പുഴയിലെ തോട്ടപ്പള്ളി വരെയുള്ള സമുദ്രതീരത്ത് റെയർ എർത്ത് മൂലകങ്ങളാൽ സമ്പുഷ്ടമായ 3.2435 കോടി മെട്രിക് ടൺ കരിമണലുണ്ടെന്നാണ് കണക്ക്.
ഇതിൽ നിന്ന് ഇൽമനൈറ്റ്, റൂട്ടൈൽ, സിലിമിനൈറ്റ്, സിർക്കോൺ എന്നീ മൂലകങ്ങളാണ് നിലവിൽ ചവറയിലെ കെഎംഎംഎല്ലിന്റെ പ്ലാന്റിൽ വേർതിരിക്കുന്നത്. ബാക്കി വരുന്ന മണലില്‍ ഏകദേശം 25% മോണസൈറ്റ് അടങ്ങിയിട്ടുണ്ട്.
ഇത്തരത്തിലുള്ള 1.25 ലക്ഷം ടൺ മണലാണ് കെഎംഎംഎൽ പ്ലാന്റിൽ പ്രത്യേകമായി തയ്യാറാക്കിയ പിറ്റില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ പി.പ്രദീപ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു.
ഇതിൽ നിന്ന് നിയോഡൈമിയം, പ്രൊസിയോ ഡൈമിയം, സമേറിയം, ഗാൽഡിനിയം തുടങ്ങിയ അപൂർവ മൂലകങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയും. കാറ്റാടിയന്ത്രങ്ങൾ, ഇവി മോട്ടോർ പോലുള്ളവ നിർമിക്കുന്നതിനുള്ള സ്ഥിരകാന്തങ്ങൾ ഉൽപാദിപ്പിക്കാൻ ഇവ അത്യാവശ്യമാണ്.
പ്രതിരോധം, ബഹിരാകാശ ഗവേഷണം, എയ്റോനോട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഈ മൂലകങ്ങൾ വേർതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കായി കെഎംഎംഎൽ ടെൻഡർ വിളിച്ചിട്ടുണ്ട്.
ഇതിൽ തീരുമാനമായാൽ ഒന്നര വർഷത്തിനകം പൈലറ്റ് പദ്ധതിയിലെത്താം. തുടർന്ന് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേണം റെയർ എർത്ത് മിഷൻ
ഇലക്ട്രിക് വാഹനങ്ങളും പുനരുപയോഗ ഊർജ സാങ്കേതിക വിദ്യകളും വ്യാപകമായതോടെ രാജ്യാന്തര വിപണിയിൽ റെയർ എർത്ത് മൂലകങ്ങൾക്ക് വലിയ ഡിമാൻഡാണ്.
ഇവയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയും. വ്യാപാര യുദ്ധത്തിന്റെ ഭാഗമായി അടുത്തിടെ ചൈന ഇത്തരം മൂലകങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി.
ഇതോടെ ലോകരാജ്യങ്ങൾ മറ്റ് വഴി തേടിത്തുടങ്ങി. റെയർ എർത്ത് മൂലകങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തതയിലെത്താൻ കേന്ദ്ര സർക്കാർ അടുത്തിടെ 34,300 കോടി രൂപയുടെ ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷനും രൂപം നൽകിയിരുന്നു.
റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷൻ രൂപീകരിക്കുകയാണ് കേരളത്തിന് മുന്നിലുള്ള ആദ്യ കടമ്പ.
ഇതിനായി 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കെഎംഎംഎല്‍, കെൽട്രോൺ, കേന്ദ്രസർക്കാരിന് കീഴിലുള്ള നോൺ ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡവലപ്മെന്റ് സെന്റർ എന്നിവയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചവറയിലെ കെഎംഎംഎൽ പ്ലാന്റിന് സമീപത്താകും ഇതിനുള്ള സ്ഥലം കണ്ടെത്തുക. സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട
– സൂക്ഷ്മ സംരംഭങ്ങളെയും പദ്ധതിയിൽ സഹകരിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

