എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചു. കിട്ടുമെന്ന് തന്നെ അവസാന നിമിഷം വരെയും കരുതി.
പക്ഷേ ഒന്നും സംഭവിച്ചില്ല. ജെൻസി പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഡെലുലുവിലായ അവസ്ഥ.
ഞായറാഴ്ച് ബജറ്റ് അവതരണം. അടിച്ചുപൊളിക്കാൻ ഓഹരി വിപണി അവധി ആയിട്ടുപോലും തുറന്നു.
പക്ഷേ 1000 പോയിന്റ് ഇടിവു ഏറ്റുവാങ്ങാനായിരുന്നു യോഗം.
2026-27 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1-ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് രാജ്യത്തെ മിഡിൽ ക്ലാസ് ശമ്പള വരുമാനക്കാർക്ക് കാര്യമായി ഒന്നും നൽകുന്നില്ല. മാറ്റങ്ങൾ പ്രതീക്ഷിച്ച ആദായ നികുതിയിൽ കാര്യമായ മാറ്റമൊന്നുമില്ല. നികുതി നിരക്കുകൾ ഒന്നും കൂട്ടിയിട്ടില്ല എന്ന് വേണമെങ്കിൽ ആശ്വസിക്കാം.
11 MINUTES AGO
13 MINUTES AGO
16 MINUTES AGO
നികുതി നിരക്കുകളും വരുമാന സ്ലാബുകളും കഴിഞ്ഞ വർഷത്തെ പോലെ തന്നെയായിരിക്കുന്നു . 2025-26 പോലെ തന്നെ.
പഴയ നികുതി വ്യവസ്ഥ (Old Tax Regime) മാറ്റമില്ലാതെ തുടരുന്നു;
സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ പോലും മാറ്റമില്ല.
മുൻ വർഷങ്ങളിലെ പോലെ സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ നിരക്കു 75,000 രൂപയായി ബജറ്റിൽ നിലനിർത്തി.
സാധാരണ ശമ്പളക്കാരനും പെൻഷന്‍കാർക്കും ലഭിക്കുന്ന ഈ ഡിഡക്ഷൻ വരുമാനനികുതി കണക്കാക്കുമ്പോൾ കൂടുതലായി ഒഴിവാക്കാനുള്ള പ്രധാന മാർഗമാണ്. ഈ ഡിഡക്ഷൻ തുകയിലും വേരിഫിക്കേഷനിലും ബജറ്റിൽ മാറ്റമില്ല.
87A റീബേറ്റ് തുടരും.
പുതിയ റെജിം സ്വീകരിക്കുന്നവർക്ക് 12 ലക്ഷം വരെയും നികുതിയില്ല
സെക്ഷൻ 87A പ്രകാരം 12 ലക്ഷം വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് നികുതി ഒന്നും നൽകേണ്ടതില്ല; ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷനും ചേർത്താൽ ഏകദേശം 12.75 ലക്ഷം വരെയുള്ള ആകെ വരുമാനത്തിന് നികുതി നൽകേണ്ടി വരില്ലെന്ന് സാരം.
2026-27 ബജറ്റ് പ്രഖ്യാപന പ്രകാരം ഏപ്രിൽ മുതൽ 1961 ലെ ഇൻകം ടാക്സ് നിയമം ഇല്ലാതാവുകയും 2025 ലെ ഇൻകം ടാക്സ് നിയമം പ്രാബല്യത്തിൽ വരുകയും ചെയ്യും. ഇതിന്റെ മുഖ്യ ലക്ഷ്യം നികുതി നിയമത്തെ ലളിതമാക്കുക എന്നതാണ്. പുതിയ നിയമം ഇടത്തരക്കാരുടെ നികുതി ബാധ്യതയിൽ വലിയ കുറവൊന്നും വരുത്തുന്നില്ല.
ആ പോരായ്മ ധനമന്ത്രി ഈ ബജറ്റിൽ പരിഗണിച്ചിട്ടുമില്ല.
ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിനുള്ള സമയം നീട്ടി നൽകിയത് ആശ്വാസകരമാണ്. പിഴയോടുകൂടിയുള്ള റിട്ടേൺ സമർപ്പണത്തിനുള്ള സമയപരിധി ഡിസംബർ 31 ൽ നിന്ന് മാർച്ച് 31 വരെ നീട്ടിയത്, ആശ്വാസകരം.
കൂടാതെ,ഐടിആർ-1, ഐടിആര്‍-2 ഫയൽ ചെയ്യുന്നവർക്ക് ജൂലൈ 31 വരെയും, മറ്റ് ചില വിഭാഗങ്ങൾക്ക് ഓഗസ്റ്റ് 31 വരെയും സമയം നീട്ടിക്കൊടുത്തതും സ്വാഗതാർഹമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

