
ഫരീദാബാദ് – ഏക്കര്‍ കണക്കിന് ഭൂമിയും 150 പവന് സ്വര്‍ണ്ണവും സ്ത്രീധനമായി ചോദിച്ചതില്‍ മനം നൊന്ത് കേരളത്തില്‍ വനിതാ ഡോക്ടറായ ഷഹന ആത്മഹത്യ ചെയ്തിന്റെ വേദന മലയാളികളില്‍ മാറാതെ നില്ക്കുമ്പോള് ഹരിയാനയില്‍ രണ്ടു ഡോക്ടര്‍മാര്‍ തമ്മിലുള്ള വിവാഹം രാജ്യമാകെ ശ്രദ്ധ നേടുകയാണ്. ദേവേന്ദ്ര അഥാനയുടെ മകനും കോണ്‍ഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ ലഭിക്കുന്നത്. ഡോ.രാജീവ് സ്ത്രീധനം വാങ്ങിത്തന്നെയാണ് വിവാഹം കഴിച്ചത.് എന്നാല്‍ സ്ത്രീധനത്തെ ശ്കതമായി എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹത്തെ അഭിനന്ദിക്കുന്നതിന് കാരണമുണ്ട്. വെറും ഒരു രൂപയാണ് ശിവാനിയുടെ കുടുംബം വരന്റെ കുടുംബത്തിന് കൈമാറിയത്. പാവപ്പെട്ടവരൊന്നുമല്ല, പണത്തിന് പഞ്ഞമില്ലാത്തവരാണ് രണ്ട് കുടുംബങ്ങളും. ആര്‍മിയില്‍ ക്യാപ്റ്റനാണ് ഡോ.രാജീവ്. വലിയ തുകയും സ്വര്‍ണ്ണവും മറ്റും സ്ത്രീധനം നല്കുന്ന സമ്പ്രദായം സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കണമെന്ന സന്ദേശമാണ് ഈ ഒരു രൂപ സ്ത്രീധനത്തിലൂടെ അവര്‍ ഉയര്‍ത്തുന്നത്. ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍. എന്നാല്‍, രാജീവിന്റെയും ശിവാനിയുടെ കുടുംബവും ഈ സമ്പ്രദായം തന്നെ മാറ്റിമറിക്കാനാണ് ശ്രമിച്ചത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം. ഒരു രൂപയ്ക്ക് വിവാഹം നടത്തിയതിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനം എന്ന മോശം വ്യവസ്ഥയ്ക്കെതരെ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ശിവാനിയുടെ അച്ഛന് ഓപാല്‍ സിംഗ് പറഞ്ഞു. അഥാന കുടുംബത്തെ പോലെ സ്ത്രീധന രഹിത വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സമൂഹത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത് സമൂഹത്തിന് ഒരു നല്ല സന്ദേശമാണ് നല്‍കുന്നതെന്നാണ് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
