

First Published Dec 8, 2023, 4:11 PM IST
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. സെലീനിയം എന്ന ധാതു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തൈറോയിഡിന്റെ പ്രവര്‍ത്തനത്തിനും സെലീനിയം പ്രധാനമാണ്. സെലീനിയം ശരീരത്തില്‍ കുറഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. ഒപ്പം ക്ഷീണം, തളര്‍ച്ച, രോഗ പ്രതിരോധശേഷി നഷ്ടപ്പെടുക തുടങ്ങിയവയും ഉണ്ടാകാം.
മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം 55 മൈക്രോ ഗ്രാം സെലീനിയം വേണമെന്നാണ് കണക്ക്. കുട്ടികള്‍ക്ക് അത് 20 – 30 മൈക്രോ ഗ്രാം ആണ്. സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ബ്രസീൽ നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെലീനിയത്തിന്റെ സമ്പന്നമായ ഉറവിടമാണിത്. ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് ഒരു ദിവസത്തെ സെലീനിയം ആവശ്യകത പരിഹരിക്കാൻ സഹായിക്കും.
രണ്ട്…
സൂര്യകാന്തി വിത്തുകൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.
മൂന്ന്…
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും.
നാല്…
ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ചീരയില്‍ 11 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മറ്റും അടങ്ങിയ ചീര ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്…
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് മത്തി പോലെയുള്ള മത്സ്യങ്ങള്‍. 100 ഗ്രാം ഫിഷില്‍ 92 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളും മറ്റും അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ആറ്…
ചിക്കനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ചിക്കനില്‍ 25 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.
ഏഴ്…
ഉരുളക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഉരുളക്കിഴങ്ങില്‍ 12 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക
Last Updated Dec 8, 2023, 4:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]