
സൗദി കിഴക്കൻ പ്രവിശ്യയിലെ പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ ‘പയ്യന്നൂർ സദ്യവേദി ദമ്മാം ചാപ്റ്ററിന്റെ’ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി പി.എസ്.വി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പി.എസ്.വി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് നാളെ നടക്കും. ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ അൽകോബാർ അസീസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ മത്സരിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള ട്രോഫിയുടെ പ്രകാശനം ദമാം റോസ് ഓഡിറ്റോറിയത്തിൽ നടന്നു.
Story Highlights: cricket championship organized by Saudi PSV Sports Club will be held tomorrow
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]