മൂന്നാര് ഓള്ഡ് റോഡിലെ വനത്തില് അതിക്രമിച്ച് കയറി ; പത്ത് യുവാക്കള് അറസ്റ്റില് ; കോടഞ്ചേരി തൊടുപുഴ സ്വദേശികളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര് സ്വന്തം ലേഖകൻ തൊടുപുഴ: ആലുവ മൂന്നാര് ഓള്ഡ് റോഡിലെ വനത്തില് അതിക്രമിച്ച് കയറിയ പത്ത് യുവാക്കള് അറസ്റ്റില്. ഇവര്ക്കൊപ്പമുണ്ടായിരുന്ന വളര്ത്തുനായയെയും കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
പഴയ രാജപാതയിലൂടെയുള്ള യാത്ര വനം വകുപ്പ് നിരോധിച്ചതാണ്. ഈ പ്രദേശങ്ങള് ഇപ്പോള് വനം വകുപ്പിന്റെ കൈവശമാണ്.
പ്രദേശത്തുള്ളയാള്ക്ക് ആതുവഴി സഞ്ചരിക്കാന് ഹൈക്കോടതി ഈയിടെ അനുമതി നല്കിയിരുന്നു. അതിന്റെ മറവില് സഞ്ചരിച്ച ടൂറിസ്റ്റുകളാണ് പിടിയിലായത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടഞ്ചേരി തൊടുപുഴ സ്വദേശികളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു.
പ്രതികള്ക്കെതിരെ വനത്തില് അതിക്രമിച്ചുകയറിയതുള്പ്പടെയുളള വിവിധ വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തത്. നായയെ വേട്ടയ്ക്കായി കൊണ്ടുവന്നതാണെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

