

ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസ്; കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി ; മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൂടി പങ്കുള്ളതായി സംശയം ; കോട്ടയം മെഡിക്കല്‍ കോളേജിൽ റിസപ്ഷനിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്; സെഷൻ ഓഫീസര്‍ എന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസ് നേതാവ് കത്ത് ഒപ്പിട്ട് നല്‍കിതായി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെതിരെ അഞ്ച് പേര് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഒരാളില്‍ നിന്ന് 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ തട്ടിയെടുത്തായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൂടി പങ്കുള്ളതായി സംശയമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആലപ്പുഴ സ്വദേശിനിക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇന്നലെയാണ് പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെയാണ് അഞ്ച് പേര് കൂടി സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസില്‍ പരാതിപ്പെടുന്നത്.
പണം നഷ്ടപ്പെട്ടവരില്‍ നിന്നും 3 ലക്ഷം രൂപയാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടതെന്നും മുൻകൂര്‍ പണമായി 50,000 രൂപ മുതല്‍ വാങ്ങിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇവര്‍ക്കും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ റിസപ്ഷനിസ്റ്റ് എന്ന പോസ്റ്റ് തന്നെ ഇല്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ സെഷൻ ഓഫീസര്‍ എന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കത്ത് ഒപ്പിട്ട് നല്‍കിയത്. ഇയാളെ കൂടുതലായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]