
ജയ്പൂർ: ജയ്പൂരിൽ രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങിനെ അജ്ഞാതർ വെടിവച്ചു കൊന്നു. സുഖ്ദേവ് സിങിന്റെ വീട്ടിലെത്തിയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.
ജയ്പൂരിലെ സുഖ്ദേവ് സിങിന്റെ വീട്ടിൽ കയറിയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. ഉച്ചയോടെ വീട്ടിൽ എത്തിയ സംഘം സംസാരത്തിനിടെ വെടിയുതിർക്കുകയായിരുന്നു, സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റു. നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്ദേവിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികളിൽ ഒരാളും വെടിയേറ്റ് മരിച്ചു. സുഖ്ദേവിന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായും കോണ്‍ഗ്രസ് സർക്കാർ മതിയായ സുരക്ഷ നൽകിയില്ലെന്നും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംങ് ഷെഖാവത്ത് കുറ്റപ്പെടുത്തി.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോള്‍ഡി ബ്രാർ ഗ്യാംങ് എന്ന ഗുണ്ട സംഘം ഏറ്റെടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രോഹിത് ഗോഡ്ര എന്നയാള്‍ ഉത്തരവാദിത്വം ഏറ്റെടുത്തത്. ശത്രുക്കളെ സഹായിച്ചതിലുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. പത്മാവദ് സിനിമയ്ക്കെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് സുഖ്ദേവും കർണി സേനയും ദേശീയ ശ്രദ്ധ നേടുന്നത്. കർണിസേനയിലെ തർക്കത്തെ തുടർന്നാണ് 2015 ൽ സുഖ്ദേവ് രാഷ്ട്രീയ് രജ്പുത്ത് കർണിസേന രൂപീകരിച്ചത്. രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയ്ക്കകത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നു സംഭവത്തിൽ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.
Last Updated Dec 5, 2023, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]