ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 325 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിലര്‍ ആതിഥേയര്‍ 48.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 109 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. അലിക്ക് അതനാസെ (66), റൊമാരിയോ ഷെഫേര്‍ഡ് (49) എന്നിവരുടെ ഇന്നിംഗ്സും വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ഇംഗ്ലീഷ് നിരയില്‍ ഹാരി ബ്രൂക്ക് (71), ഫില്‍ സാള്‍ട്ട് (45), സാക് ക്രൗളി (48) എന്നിവരാണ് തിളങ്ങിയത്. വാലറ്റത്ത് സാം കറന് (38), ബ്രൈഡണ്‍ കാര്‍സെ (31) എന്നിവരുടെ ഇന്നിംഗ്സുകളും ഇംഗ്ലണ്ടിനെ സഹായിച്ചു. ഇതില്‍ കറന്റെ ബാറ്റിംഗിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സണ്‍ ഗ്ലാസും വച്ചാണ് താരം ബാറ്റിംഗിനെത്തിയത്. ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വായിട്ടാണ് ഒരു താരം സണ്‍ഗ്ലാസും ധരിച്ച് ബാറ്റിംഗിനെത്തുന്നത്. അതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 26 പന്തുകല്‍ മാത്രം നേരിട്ട താരം 38 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് കറന്റെ ഇന്നിംഗ്സ്. വീഡിയോ കാണാം…
മത്സരത്തില്‍ വിന്‍ഡീസ് നാല് വിക്കറ്റിന് ജയിച്ചിരുന്നു. നായകന് ഹോപ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാല് വിക്കറ്റിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. 83 പന്തുകള്‍ നേരിട്ട ഹോപ് ഏഴ് സിക്സും നാല് ഫോറും നേടിയിരുന്നു. അതനാസെ – ബ്രന്‍ഡന്‍ കിംഗ് (35) സഖ്യം ഒന്നാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും ഹോപ്പിനൊപ്പം ഷിംറോണ്‍ ഹെറ്റ്മെയര്‍ (32), ഷെഫേര്‍ഡ് എന്നിവര്‍ തിളങ്ങിയതോടെ ആദ്യജയം വിന്‍ഡീസിന് സ്വന്തം.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]