
നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളും പറഞ്ഞുപരത്തിയെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.(Modi spreading false news about me: Udhayanidhi)
തിരുപ്പുരിലെ കങ്ങേയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എന്നെയും ഒരിക്കലും മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തമിഴ്നാട് നികുതിയിനത്തില്‍ അഞ്ച് ലക്ഷം കോടി കേന്ദ്രത്തിന് നല്കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വെറും രണ്ടുലക്ഷം കോടിയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തത്.
Read Also:
എന്നാല്‍ കേന്ദ്രം ഉത്തര്‍ പ്രദേശിന് ഉത്തര്‍ പ്രദേശിന് ഒന്‍പതുലക്ഷം കോടി നല്കി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിക്കപ്പെടുകയാണ്, ഉദയനിധി പറഞ്ഞു. ചെന്നൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ ജനങ്ങള്‍ക്കിടയിലെ തുല്യതയെയും സാമൂഹികനീതിയെയും കുറിച്ച് താന്‍ സംസാരിച്ചിരുന്നു.
സമൂഹത്തിന്റെ ക്ഷേമത്തിന് വിഘാതം സൃഷ്ടിക്കുന്ന തടസങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രി എന്റെ ആ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഉദയനിധി പറഞ്ഞു.
Story Highlights: Modi spreading false news about me: Udhayanidhi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]