

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നാളെ
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനം നാളെ നടക്കും. രാവിലെ 3.30 ന് നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം. രാവിലെ 5 മുതൽ പാരായണം, 6.20ന് അനിൽ കുമാറിന്റെ സംഗീത സദസ്. 7 ന് ഗൗരി സങ്കര തമിഴ് കോലാട്ട സമിതിയുടെ തമിഴ് കോലാട്ടം, 8 ന് ശ്രീബലി, നാദസ്വരം ജാഫ്ന പി.എസ് ബാല മുരുകൻ, ജാഫ്ന പി.എസ് സാരംഗ്, തകിൽ മേട്ടുപാളയം എം.എസ് രവികുമാർ, ഇ.എം ഗണപതി,
11.40ന് നമ്രത കാശിനാഥിന്റെ സംഗീത സദസ്, 12.20ന് വൈക്കം വാസുദേവൻ നായരുടെ മൃദംഗലയ വിന്യാസം,1 ന് തോട്ടകം ശ്രീ ദുർഗ്ഗാകലാവേദിയുടെ കോൽകളി 1.40 ന് വൈക്കം റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, 2 ന് ഉൽസവ ബലി ദർശനം, 2.20ന് ഉഷ രാജന്റ സംഗീത സദസ്, 3 ന് വടശ്ശേരി ശ്രീകുമാറിന്റെ അഷ്ടപദി, 3.40 ന് വനജ ശങ്കർ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
4.20ന് വെച്ചൂർ രമണൻ, 5.20 ന് ലൈല രവീന്ദ്രൻ എന്നിവരുടെ സംഗീത സദസ്. 5 ന് കാഴ്ച ശ്രീബലി, 7 ന് ശിഖ സുരേന്ദ്രന്റെ ഭക്തി ഗാനമേള, 7.30ന് സിനിമ താരം രചന നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം. 9.30 ന് ഹരി രാഗ് നന്ദൻ അവതരിപ്പിക്കുന്ന സംഗീത സദസ്, 10.30 ന് കലാശക്തി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, 12 ന് വിളക്ക്, 2 ന് മീനടം ബാബുവിന്റെ ഹരികഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]