
ഐസ്വാള്‍ -മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ മിസോറാം പീപ്പിള്‍സ് മൂവ്മെന്റ് 17 സീറ്റില്‍ മുന്നിട്ട് നില്ക്കുന്നു. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് തിരിച്ചടി നേരിട്ടു.
ഒന്‍പത് സീറ്റിലാണ് ഇവര്‍ ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസിന് ഇതുവരെ അഞ്ച് സീറ്റില്‍ സീറ്റില്‍ ലീഡ് ചെയ്യാനേ സാധിച്ചുള്ളൂ. ബി ജെ പിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ല.
40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്.
മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് മണിപ്പൂര്‍ കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]