

തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ ; വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 17 സീറ്റുകളിലും ; ഒവൈസിയുടെ എ ഐ എം എം പാർട്ടി 6 സീറ്റുകളിലും ലീഡ്
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 25 സീറ്റിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 17 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. തെലങ്കാനയിലെ 119 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പാർട്ടി നിരീക്ഷകനായി തെലങ്കാനയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത്. ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ ബി ജെ പിക്ക് കഴിയില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തെലങ്കാനയില്‍ ബി ആര് എസിനെയും മധ്യപ്രദേശില്‍ ബി ജെ പിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎൽഎമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ ‘ഓപ്പറേഷൻ ലോട്ടസ്’ എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]