
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതല്‍’ കുടുംബകഥകള്‍ പലതു വന്നിട്ടുള്ള മലയാള സിനിമയില്‍ ധീരമായൊരു ചുവടുവെയ്പ്പാണ്. ദാമ്പത്യജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത മലയാള സിനിമകളില്‍ കണ്ട പ്രേക്ഷകര്‍ക്ക് ‘കാതല്‍’ വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നു എന്നുള്ളതുകൊണ്ടാണ്.
മമ്മൂട്ടി, ജ്യോതിക എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കഥയുടെ മേന്മ കൊണ്ടും റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോള്‍ കേരളത്തില്‍ 150-ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മോളിവുഡ് ബോക്സോഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ചിത്രത്തിന്റെ വരുമാനം 10 കോടി കടന്നിരിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്നു ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ 1.85 കോടിയാണ്. ഇതോടെ, ഇന്ത്യയില്‍നിന്നു മൊത്തം കളക്ഷന്‍ 9.4 കോടിയായി. യുകെയില്‍നിന്നു ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്.
ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ ‘കാതലി’നും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ‘കാതലി’ന്റെ ഓസ്ട്രേലിയന്‍ വിതരണ അവകാശം വന്‍തുകയ്ക്കാണ് ബിഗ് ബഡ്ജറ്റ് ഹിന്ദി തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേണ്‍ സ്റ്റാര്‍ സ്വന്തമാക്കിയത് എന്ന് അറിയുന്നു. സമീപ കാല മമ്മൂട്ടി ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സ് ഓഫീസില്‍ കൈവരിച്ച സാമ്പത്തിക വിജയം തന്നെയാണ് മലയാളസിനിമ വിതരണം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന് പറഞ്ഞു.
സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ‘കാതലി’ലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.
എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍: ടോണി ബാബു, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്ട്ടിന് എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അസ്ലാം പുല്ലേപ്പടി,സ്റ്റില്‍സ്: ലെബിസണ്‍ ഗോപി , ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ ,പി.ആര്.ഓ: പ്രതീഷ് ശേഖര്‍. എന്നിവരാണ് ‘കാതലി’ന്റെ അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]