
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ രണ്ടിലധികം കുട്ടികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും അധ്യാപകരില്‍നിന്നും വിശദീകരണം തേടി കാരണം കാണിക്കല്‍ നോട്ടിസ് നല്കി. വിദിഷ നഗരത്തിന്റെ ഡിഇഒ എ കെ മോഡ്ഗില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ‘അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. നിയമന ഉത്തരവില്‍ നിയമത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല, മനഃപ്പൂര്വമായിരുന്നില്ല പ്രസവം തുടങ്ങിയ കാരണങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.’-മോഡ്ഗില്‍ എഎന്‍ഐയോട് പറഞ്ഞു.
2001 ജനുവരി 26ന് ശേഷം ഏതെങ്കിലും ജീവനക്കാരന് മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ആ തസ്തികയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് 2000-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിയമത്തെക്കുറിച്ച് അധികാരികള്‍ അറിയിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
‘ഈ നിയമത്തിന് കീഴില്‍ നടപടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിധാന്‍ സഭയില്‍ അടുത്തിടെ എംഎല്‍എ ചോദിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. മുന്നോ അധികമോ കുട്ടികളുള്ള ആയിരം അധ്യാപകരും ഉദ്യോഗസ്ഥരുമുണ്ട്’- മോഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]