ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞു; മൂന്ന് പേരെയും എ ആര് ക്യാമ്പിലെത്തിച്ചു കൊല്ലം: ഓയൂരില് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങള് കുട്ടിയെ കാണിച്ചിരുന്നു, കുട്ടിയുടെ വീട്ടില് വച്ചാണ് ചിത്രങ്ങള് കാണിച്ചത്.
അതേസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂര് എ.ആര്. ക്യാമ്ബിലെത്തിച്ചു.
കസ്റ്റഡിയിലെടുത്ത കാറും എ.ആര്. ക്യാമ്ബിലെത്തിച്ചിട്ടുണ്ട്.
എ.ഡി.ജി.പി എം.ആര്. അജിത്ത്കുമാര്, ഡി.ഐ.ജി ആര്.നിശാന്തിനി, ഐ.ജി സ്പര്ജൻകുമാര് എന്നിവരുടെ നേതൃത്വത്തില് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള, തമിഴ്നാട് അതിര്ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില് നിന്നാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര് സ്വദേശികളായ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ഇവര് ദമ്പതികളും മകളുമാണെന്നാണ് ഒടുവില് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്ക്കമാണ് തട്ടിക്കൊണ്ടു പോകലിന്റെ പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.
വിദേശത്ത് പോകാൻ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. എന്നാല് ഇവര്ക്ക് സംഭവത്തില് നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യത്തില് സ്ഥിരീകരണമായിട്ടില്ല.
ഇവരുടെ ചോദ്യം ചെയ്യല് പൂര്ത്തിയായാല് മാത്രമേ കുറ്റകൃത്യത്തിലെ ഇവരുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് അറിയിക്കുന്നത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

