
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരന് വികസന വിരോധം ഇനിഷ്യലായി കൊണ്ടു നടക്കുന്നയാളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മുരളീധരന് നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി.
വികസനം മുടക്കിയാണ് വി മുരളീധരന്. കേന്ദ്ര മന്ത്രിയായശേഷം മൊട്ടുസൂചിയുടെ വികസനം പോലും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ച് വികസന പദ്ധതികളെ അട്ടിമറിക്കാന്‍ കേന്ദ്ര മന്ത്രി ശ്രമിക്കരുത്- ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം നടക്കുന്ന മേഖലയിലെ വീടുകള്‍ മുരളീധരന് സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ സില്‍വര്‍ലൈന്‍ അനുകൂല മുദ്രാവാക്യവുമായി ഒരു വീട്ടുകാര്‍ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭേദമില്ലാതെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണം തുടരുമെന്നാണ് മുരളീധരന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]