
മഞ്ചേരി > മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ പ്രതിയും പിടിയിൽ. മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു ആണ് പിടിയിലായത്.
നെല്ലിക്കുത്ത് സ്വദേശി ഷുഹൈബി (28) നെ തമിഴ് നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ വ്യാഴാഴ്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട
തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]