വരുന്ന ഐപിഎൽ സീസണു മുന്നോടിയായി 9 താരങ്ങളെ റിലീസ് ചെയ്ത് രാജസ്ഥാൻ റോയൽസ്. മലയാളി ഓൾറൗണ്ടർ അബ്ദുൽ ബാസിത്ത്, പേസർ കെഎം ആസിഫ് എന്നിവരെ രാജസ്ഥാൻ റിലീസ് ചെയ്തു. ഇവർക്കൊപ്പം വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ, വിൻഡീസ് പേസർ ഒബേദ് മക്കോയ് എന്നിവരെയും രാജസ്ഥാൻ ഒഴിവാക്കി. ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട് ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ഇവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ ആകാശ് വസിഷ്ഠ്, മുരുഗൻ അശ്വിൻ, കെസി കരിയപ്പ, കുൽദിപ് യാദവ് എന്നിവരെയും രാജസ്ഥാൻ റിലീസ് ചെയ്തു. (rr kkr ipl players)
Rajasthan Royals retained and released players for the IPL 2024. pic.twitter.com/h2lDc04vYh
— CricketMAN2 (@ImTanujSingh) November 26, 2023
രാജസ്ഥാൻ റിലീസ് ചെയ്ത താരങ്ങൾ: Jason Holder, Obed McCoy, Abdul Basith, Akash Vashisht, Kuldip Yadav, M Ashwin, KC Cariappa and KM Asif
ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, ന്യൂസീലൻഡ് പേസർമാരായ ലോക്കി ഫെർഗൂസൻ, ടിം സൗത്തി, വിൻഡീസ് താരം ജോൺസൺ ചാൾസ്, ഇന്ത്യൻ ഓൾറൗണ്ടർ ശാർദ്ദുൽ താക്കൂർ തുടങ്ങിയ വമ്പൻ താരങ്ങളടക്കം 12 പേരെയാണ് കൊൽക്കത്ത റിലീസ് ചെയ്തത്. നാരായൺ ജഗദീശൻ, ഉമേഷ് യാദവ്, മൻദീപ് സിംഗ്, ഖുൽവന്ത് ഖെജ്രോളിയ, ആര്യ ദേശായ്, നാരായൺ ജഗദീശൻ എന്നീ ഇന്ത്യൻ താരങ്ങൾക്കൊപ്പം നമീബിയൻ ഓൾറൗണ്ടർ ഡേവിഡ് വീസും പുറത്തായി.
കൊൽക്കത്ത റിലീസ് ചെയ്ത താരങ്ങൾ: Shakib Al Hasan, Litton Das, David Wiese, Arya Desai, N Jagadeesan, Mandeep Singh, Kulwant Khejroliya, Shardul Thakur, Lockie Ferguson, Umesh Yadav, Tim Southee, Johnson Charles
കൊൽക്കത്ത നിലനിർത്തിയ താരങ്ങൾ: Nitish Rana, Rinku Singh, Shreyas Iyer, Rahmanullah Gurbaz, Sunil Narine, Jason Roy. Suyash Sharma, Anukul Roy, Andre Russell, Venkatesh Iyer, Harshit Rana, Vaibhav Arora, Varun Chakravarthy
Kolkata Knight Riders Retained and Released Players 🔥 pic.twitter.com/lWyy4CFjyp
— Junaid Khan (@JunaidKhanation) November 26, 2023
Story Highlights: rr kkr ipl retained players
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]