യുഎസ്സിൽ ഒരു കസ്റ്റമർ അബദ്ധത്തിൽ ടിപ്പ് കൊടുത്തത് 7,000 $, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം ആറ് ലക്ഷം രൂപ വരും. സബ്വേയിൽ സാൻഡ്വിച്ച് വാങ്ങി അതിന്റെ പണം കൊടുക്കവെയാണ് അബദ്ധത്തിൽ ഇത്രയധികം രൂപ ടിപ്പ് കൊടുത്തുപോയത്.
ഒക്ടോബർ 23 -നാണ് ലോക്കൽ സബ്വേയിൽ വെച്ച് വെരാ കോണർ സാൻഡ്വിച്ച് ഓർഡർ ചെയ്തത്. $7.54 (628 രൂപ) ആയിരുന്നു സാൻഡ്വിച്ചിന്റെ വില. എന്നാൽ അവസാനം $7,105.44 (5,91,951 രൂപ) ടിപ്പും അബദ്ധത്തിൽ നൽകിപ്പോയി. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് അവർ പേയ്മെന്റ് നടത്തിയത്. അബദ്ധത്തിൽ ശേഷം തന്റെ ഫോൺ നമ്പറിന്റെ അവസാനത്തെ ആറക്കങ്ങളും നൽകി. സബ്വേ ലോയൽറ്റി പോയന്റ് ലഭിക്കും എന്ന ധാരണയിലാണ് അത് നൽകിയത്. എന്നാൽ, സ്ക്രീൻ മാറിപ്പോവുകയും അത് ടിപ്പായി മാറുകളും ചെയ്തിട്ടുണ്ടാവാം എന്നാണ് അവർ പറയുന്നത്.
ആ ആഴ്ചയുടെ അവസാനം ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് നോക്കിയപ്പോഴാണ് അവർക്ക് തന്റെ അക്കൗണ്ടിൽ നിന്നും വലിയ ഒരു തുക ടിപ്പായി പോയിട്ടുണ്ട് എന്ന് മനസിലായത്. എന്റെ ദൈവമേ ഇതെങ്ങനെ സംഭവിച്ചു എന്ന് താൻ അന്തംവിട്ടു പോയി എന്ന് അവർ പറയുന്നു. അതിലെ അക്കം നോക്കിയപ്പോഴാണ് ഫോൺ നമ്പറിലെ അവസാനത്തെ അക്കങ്ങളാണ് എന്ന് മനസിലാവുന്നത്. ആരാണ് ഇങ്ങനെ ഒരു തുക ടിപ്പ് കൊടുക്കുക എന്നും അവർ ചോദിക്കുന്നു.
പിന്നാലെ, ബാങ്കിനെ സമീപിച്ചെങ്കിലും റീഫണ്ട് ചെയ്യാനാവില്ല എന്നായിരുന്നു പറഞ്ഞത്. ശേഷം അവർ സബ്വേയെയും സമീപിച്ചു. എന്നാൽ, അവർ പറഞ്ഞത് ബാങ്കിൽ നിന്നേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നാണ്. ഒടുവിൽ, ഒരുമാസം അതിന്റെ പിന്നാലെ നടന്ന ശേഷം അവർക്ക് തന്റെ തുക തിരിച്ചു കിട്ടി. ബാങ്കിൽ നിന്നുള്ള ഒരാൾ പറഞ്ഞത്, ആ പണം തിരിച്ചു കൊടുക്കാൻ സബ്വേ തയ്യാറായി അതാണ് എന്നാണ്.
Last Updated Nov 26, 2023, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]