തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 26, 27 ദിവസങ്ങളില്‍ സംസ്ഥാനത്ത മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് മില്‍മ സംഘടിപ്പിക്കുന്നുണ്ട്.
പാല്, തൈര്, നെയ്യ്, ഐസ്ക്രീം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും. നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് മില്‍മ അറിയിച്ചു.
വിപണിയുടെ ആവശ്യവും പുത്തന്‍ പ്രവണതകളും തിരിച്ചറിഞ്ഞ് ചോക്ലേറ്റ് ഉത്പന്നങ്ങളില്‍ വൈവിധ്യവുമായി മില്‍മ. പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്. മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍, ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, മില്‍മ ചോക്കോഫുള്‍ രണ്ട് വകഭേദങ്ങള്‍, ഒസ്മാനിയ ബട്ടര്‍ ബിസ്ക്കറ്റ്, ബട്ടര്‍ ഡ്രോപ്സ് എന്നിവ മില്‍മ വിപണിയില്‍ അവതരിപ്പിച്ചു. അമൂലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]