റിയാദ്: ഗാസയിലെ മാനുഷിക വെടിനിർത്തൽ കരാറിനെ സൗദി സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ. ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ഖത്തറിൻറെയും ഇൗജിപ്തിെൻറയും ശ്രമഫലമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 150 പലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ഗാസയിലെ 50 തടവുകാരെ മോചിപ്പിക്കാനും ഉപരോധിച്ച മേഖലകളിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രായേൽ ഭരണകൂടവും ഹമാസും നാല് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചത്.
Read Also – മകന് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നല്‍കിയതിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. നാലു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
താല്‍ക്കാലിക വെടിനിര്‍ത്തര്‍ സ്ഥിരം വെടിനിര്‍ത്തലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. വെടിനിര്‍ത്തല്‍ കരാറിനായി ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങള്‍ നടത്തിയ പരിശ്രമത്തെ പ്രസ്താവനയില്‍ അഭിനന്ദിച്ചു. തടസ്സമില്ലാതെ ജീവകാരുണ്യ വസ്തുക്കള്‍ എത്തിക്കാന്‍ നിലവിലെ കരാര്‍ അവസരമൊരുക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് രണ്ട് രാജ്യങ്ങളുടെയും പ്രശ്നപരിഹാരത്തിന് ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ ഇരട്ടിയാക്കുന്നതിന് യുഎൻ, റെഡ് ക്രോസ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
ᐧ
Last Updated Nov 24, 2023, 5:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]