
കൊല്ലം
‘ഈ സർക്കാർ നൽകുന്ന ഉറപ്പിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കെ –-റെയിലിന് ഞങ്ങളുടെ വീട് ഉൾപ്പെടെയുള്ള അഞ്ച് സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണ്’ –-നാടെങ്ങും കോൺഗ്രസും ബിജെപിയും ഒരുമിച്ചുചേർന്ന് കെ –-റെയിൽവിരുദ്ധ അക്രമസമരം നടത്തുമ്പോൾ തൊഴിലുറപ്പു തൊഴിലാളിയായ ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് മൂഴിയിൽവീട്ടിൽ വിജയമ്മയ്ക്ക് ഈ പദ്ധതി നാടിന് ആവശ്യമാണെന്നതിൽ തർക്കമില്ല.
വിജയമ്മയും ലോട്ടറി വിൽപ്പനക്കാരനായ ഭർത്താവ് ശശിയും മകൾ ആതിരയും നാലു ചെറുമക്കളുമടങ്ങുന്ന കുടുംബം താസമിക്കുന്ന വീടും സ്ഥലവുമാണ് കേരളത്തിന്റെ സ്വപ്നപദ്ധതിക്കുവേണ്ടി വിട്ടുകൊടുക്കാനുള്ള സമ്മതം അറിയിക്കുന്നത്. വിജയമ്മയുടെയും ശശിയുടെയും മകൻ ആദർശ് മൂന്നുമാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചു.
‘പദ്ധതിക്ക് സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് നിലവിലെ വിപണിവിലയുടെ നാലിരട്ടി നൽകുമെന്നും ലൈഫ് മിഷൻ വഴി വീട് നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നുമാണ് സർക്കാർ പറഞ്ഞത്. ഞങ്ങൾക്ക് അതിൽ വിശ്വാസമുണ്ട്. അഞ്ച് സെന്റ് ഭൂമിയേ ഉള്ളു. അത് നാടിനുവേണ്ടി വിട്ടുനൽകാൻ തയ്യാറാണ്. രാഷ്ട്രീയവിരോധംവച്ച് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കരുത് –-വിജയമ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]