എറണാകുളത്ത് ചികിത്സയിലുള്ള അന്യ സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ കൊച്ചി സിറ്റി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫോണില്‍ വിളിച്ചാണ് അഭിനന്ദനമറിയിച്ചത്.(Veena George Praises Policewoman Feeding Baby)
മുലപ്പാല്‍ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കപ്പെട്ടു പോകുമ്പോള്‍ മുലപ്പാലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ആര്യ.
മുലപ്പാലിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിര്‍ബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സയിൽ കഴിയുന്ന പാട്ന സ്വദേശി അഞ്ജനയ്ക്ക് കുഞ്ഞിനെ ഏൽപ്പിക്കാൻ ആളില്ലാതെ വന്നതോടെയാണ് കൊച്ചി വനിതാ സിറ്റി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തത്.
എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായ പാട്ന സ്വദേശിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഈ ഉദാത്ത സ്നേഹത്തിന്റെ നല്ല മാതൃകയ്ക്ക് പിന്നില്‍. ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Story Highlights: Veena George Praises Policewoman Feeding Baby
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]