സ്കോട്ട്ലാൻഡിലെ റയാൻ മീഡോസ് കെയർ ഹോം മറവിരോഗം ബാധിച്ചവർക്കായി വളരെ വ്യത്യസ്തമായ ഒരു പരിപാടി നടത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. പാവകളെ വച്ചുകൊണ്ട് ബേബി ഷവർ നടത്തുകയാണ് സ്ഥാപനം ചെയ്തത്. ഈ പ്രത്യേക പരിപാടിക്ക് വേണ്ടി പേൾസ് മെമ്മറി ബേബീസിൽ നിന്നും 60 പാവക്കുട്ടികളെയാണ് കെയർ ഹോമിന് ലഭിച്ചത്.
പാവക്കുട്ടികളെയോ റോബോട്ടിക് പെറ്റുകളെയോ ഒക്കെ കയ്യിലെടുക്കുമ്പോൾ മറവിരോഗം ബാധിച്ചവരിൽ പൊസിറ്റീവായിട്ടുള്ള മാറ്റങ്ങളുണ്ടാക്കും എന്നാണ് പറയുന്നത്. അതിനാലാണത്രെ സ്ഥാപനം ഇങ്ങനെ ഒരു പരിപാടി അവിടെയുള്ള അന്തേവാസികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. കൂടാതെ അത് സമ്മർദ്ദം കുറക്കാനും സഹായിക്കുന്നു.
2022 -ൽ സംഘടിപ്പിച്ച ഒരു പഠനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ദ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ കണ്ടെത്തിയത് പാവകളെ വച്ചുകൊണ്ടുള്ള തെറാപ്പി മറവിരോഗമുള്ള ആളുകളുടെ ആരോഗ്യത്തിന് ഗുണകരമായിത്തീരും എന്നാണ്.
അതുപോലെ അവരിലുള്ള അക്രമവാസനകളെ കുറക്കുകയും മറ്റുള്ളവരോട് നല്ല രീതിയിൽ സംസാരിക്കാനും മറ്റും ഇത് സഹായിക്കും എന്നും പഠനത്തിൽ പറയുന്നു. പരിപാടിയുടെ കോർഡിനേറ്ററായ കാതലീൻ ക്രിംബിൾ പറയുന്നത് പരിപാടി വിജയകരമായിരുന്നു എന്നാണ്. അന്തേവാസികളിൽ ഈ പരിപാടി നല്ല മാറ്റമുണ്ടാക്കിയതായും കാതലീൻ പറയുന്നു.
പാവകളെ കൊടുത്തത് അവരിൽ കൂടുതൽ സമാധാനമുണ്ടാക്കി. അതുപോലെ ഈ പാവകളെ പരിചരിക്കുന്നതിലൂടെ ജീവിതത്തിൽ പുതിയൊരു കാര്യം കൂടി തങ്ങൾക്ക് ചെയ്യാനുണ്ടെന്ന ആലോചനയിലേക്ക് അന്തേവാസികൾ മാറിയതായും സ്ഥാപനം പറയുന്നു.
ഈ പാവകൾക്കൊപ്പം സമയം ചെലവഴിക്കവെ ചിലപ്പോൾ അവർക്ക് തങ്ങളുടെ കുട്ടിക്കാലം ഓർമ്മ വന്നേക്കാം. അല്ലെങ്കിൽ അവർക്ക് കുട്ടികളുണ്ടായിരുന്ന കാലത്തേയായിരിക്കാം അവർ അതിലൂടെ ഓർക്കുന്നത്. എന്നിരുന്നാലും നല്ല മാറ്റമാണ് ഈ പാവകളെ വച്ചുള്ള ബേബി ഷവർ നടത്തുന്നതിലൂടെ അന്തേവാസികളിൽ ഉണ്ടായിരിക്കുന്നത് എന്നും കാതലീൻ പറഞ്ഞു.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 24, 2023, 7:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]