വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരെ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. വിശാഖപട്ടത്ത് ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് സപേസര്മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് ടി20കളുളള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. റുതുരാജ് ഗെയ്കവാദും യഷസ്വി ജെയ്സ്വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇഷാന് കിഷനാണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജയ്സ്വാള്‍, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: മാത്യൂ ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, ജോഷ് ഇന്‍ഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.
ഓസ്ട്രേലിയ ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് വരുന്നത്. ഫൈനലിലെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിന് പുറമെ ഗ്ലെന്‍ മാക്സ്വെല്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ അബട്ട്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുണ്ട് ഓസീസ് സ്ക്വാഡില്‍. മാത്യു വെയ്ഡാണ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നത്. സ്പോര്‍ട്സ് 18നും കളേഴ്സ് സിനിപ്ലക്സും ജിയോ സിനിമയും വഴി ഇന്ത്യ-ഓസീസ് ടി20 പരമ്പര തല്‍സമയം ആരാധകര്‍ക്ക് കാണാം.
Last Updated Nov 23, 2023, 6:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]