
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിനെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് സ്റ്റാലിന് എന്ന യെച്ചൂരി പ്രകീര്‍ത്തിച്ചു. സില്‍വര്‍ ലൈന്‍ വിഷയത്തിലടക്കം സിപിഎം കേന്ദ്ര നേതൃത്വത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ അപ്രമാദിത്വം പുലര്‍ത്തുന്ന രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് യെച്ചൂരി ചെറുതായൊന്ന് കുത്തിയതല്ലേ എന്ന സംശയമുയര്‍ത്തുന്നതാണ് സ്റ്റാലിനെ വാഴ്ത്തിയുള്ള വാക്കുകള്‍.
രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് സ്റ്റാലിന്. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനാണ് അദ്ദേഹം. സ്റ്റാലിന് മുന്‍കൈയെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണം- മധുര ആതിഥ്യം വഹിക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ യെച്ചൂരി ആവശ്യപ്പെട്ടു.
ബിജെപിക്കെതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്ര മോദിയോട് മുട്ടിനില്‍ക്കാന്‍ കഴിയുന്ന നേതാവ് പ്രതിപക്ഷ നിരയില്‍ ഉയര്‍ന്നുവരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]