
പത്തനാപുരം> വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ മാത്യകയായി.
കൊല്ലം പത്തനാപുരം കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ വിദ്യാര്‍ഥികളായ അജിത്ത്,സായൂജ്,വിശാഖ്,രാഹുല്‍ എന്നിവരാണ് സമൂഹത്തിന് മാതൃക നല്കുന്ന പ്രവര്‍ത്തി ചെയ്ത് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയത്.
പത്താം തരം പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സ്കൂളില്‍ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയിലുളള ‘പ്രയാഗ ‘ ഗാര്ഡന് സമീപം വച്ച് ഒരുപവന് തൂക്കമുളള സ്വര്‍ണ്ണമാല കുട്ടികള്‍ക്ക് കളഞ്ഞുകിട്ടുകയായിരുന്നു. ഉടനെ തന്നെ പൊലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് ഓട്ടോവിളിച്ച് സ്വര്‍ണ്ണമാല സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. .ഉടമ സ്റ്റേഷനില്‍ നിന്നും മാല ഏറ്റുവാങ്ങി. പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണിവര്‍. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ഥികളുടെ നന്മ പുറംലോകമറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]