തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരൻ അപകടത്തിൽ കൊല്ലപ്പെട്ടു. നെയ്യാറ്റിൻകരയിൽ നടന്ന അപകടത്തിലാണ് ഗ്രേഡ് എസ്ഐ ഭുവനചന്ദ്രൻ മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു അദ്ദേഹം. 54 വയസായിരുന്നു. നെയ്യാറ്റിൻകര ടിബി ജങ്ഷന് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Last Updated Nov 21, 2023, 8:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]