ചെന്നൈ: നടിമാർക്കെതിരായ മോശം പരാമർശങ്ങളിൽ മാപ്പുപറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും പിന്നെന്തിന് മാപ്പുപറയണമെന്നും അദ്ദേഹം ചോദിച്ചു. നടികർ സംഘം തന്നെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.
സരക്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാൻ താൻ മാപ്പുചോദിക്കില്ലെന്ന് പറഞ്ഞത്. തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നടികർ സംഘം തന്നോടൊരു വാക്കുപോലും ചോദിച്ചില്ലെന്ന് നടൻ കുറ്റപ്പെടുത്തി. ഒരു സംഘടന നടത്തുന്നവർ ഇങ്ങനെ ചെയ്യാമോയെന്നും അദ്ദേഹം ചോദിക്കുന്നു. വലിയ അഴിമതി നടത്തിയ നടികർ സംഘമാണ് തന്നോട് മാപ്പുപറയാൻ ആവശ്യപ്പെട്ടതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.
മൻസൂർ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം? ഇതിലെന്താണ് ന്യായം? യൂട്യൂബ് ചാനലുകൾ എന്തും ചെയ്തോട്ടേ. ജനങ്ങൾക്ക് എന്നെ അറിയാം. സിനിമയിൽ റേപ്പ് സീനുകൾ ചെയ്യുന്നത് യഥാർത്ഥമാണോ? ആളുകളെ കൊല്ലുന്ന രംഗമെടുക്കുന്നത് യഥാർത്ഥമാണോ? – മൻസൂർ അലി ഖാന്റെ വാക്കുകൾ.
ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി തൃഷയ്ക്കെതിരായി മൻസൂർ അലിഖാൻ നടത്തിയ അശ്ലീല പരാമർശം വൻ വിവാദത്തിനാണ് വഴിയൊരുക്കിയത്. ചലച്ചിത്രലോകത്തിനകത്തുനിന്നും പുറത്തുനിന്നും വൻ വിമർശനങ്ങളുയർന്നതോടെ കഴിഞ്ഞദിവസം നടനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്നും വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും ദേശീയ വനിത കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ നേരത്തേ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് മൻസൂർ അലിഖാൻ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. ഇതിനുപിന്നാലെ നടനെ വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമെല്ലാം രംഗത്തെത്തിയിരുന്നു.