
എറണാകുളം: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവ എടയാര്‍ വ്യവസായ മേഖലയ്ക്കുള്ളിലെ പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്ന 8000 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഏകദേശം 243 കന്നാസുകളാണ് കണ്ടെത്തിയിരിക്കുന്നത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്.
ചെറിയ കന്നാസുകളിലാക്കി കാര്‍ട്ടണ്‍ ബോക്സുകളില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സ്പിരിറ്റ് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ഉണ്ടെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും ഇതെവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഈയിടെ ആലുവയില്‍ നിന്നും സ്പിരിറ്റ് കടത്തിയവരെ പിടികൂടിയപ്പോള്‍ അവരില്‍ നിന്നുമാണ് സ്പിരിറ്റ് സൂക്ഷിക്കുന്ന ഇടം കണ്ടെത്തിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് കമ്പനിയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസ് സംഘം നല്കിയ സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]